ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലെ കുറ്റവാളികളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടണം: പി.ജെ ജോസഫ്

കോട്ടയം:- മണിക്കൂറുകള്‍ക്കിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത് അപലപനീയവും ദു:ഖകരവുമാണന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് നടന്ന
കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ ശക്തമായ നടപടി ഉണ്ടാകണം. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീക്ഷണിയാണ് ഇതുപോലുള്ള കൊലപാതകങ്ങള്‍. കര്‍ക്കശമായി ഇതിനെ അടിച്ചമര്‍ത്തണം. മനുഷ്യത്വഹീനമായ ഇത്തരം അക്രമങ്ങള്‍ മുളയിലെ നുളളിക്കളയണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.സി തോമസ് Ex MP, മോന്‍സ് ജോസഫ് MLA, ജോയി ഏബ്രഹാം Ex MP, കെ.ഫ്രാന്‍സിസ് ജോര്‍ജ് Ex MP, ജോണി നെല്ലൂര്‍Ex MLA, വക്കച്ചന്‍ മറ്റത്തില്‍ Ex MP, മാത്യു സ്റ്റീഫന്‍ Ex MLA, എം.പി.പോളി,D.K ജോണ്‍, ജോണ്‍ കെ മാത്യൂസ്, അഡ്വ.മാത്യു ജോര്‍ജ്, അഹമ്മദ് തോട്ടത്തില്‍, കൊട്ടാരക്കര പൊന്നച്ചന്‍, അഡ്വ.കെ.എ.ഫിലിപ്പ്, ഇ.ജെ.അഗസ്തി, അഡ്വ.വര്‍ഗീസ് മാമ്മന്‍, സി.മോഹനന്‍ പിള്ള, ഡോ. ഗ്രേസമ്മ മാത്യു, പ്രൊഫ.എം.ജെ.ജേക്കബ്, സജി മഞ്ഞക്കടമ്പില്‍, അറക്കല്‍ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചന്‍, ജേക്കബ് ഏബ്രഹാം, ഷിബു തെക്കുംപുറം, വിക്ടര്‍ റ്റി.തോമസ്, ജോബി ജോണ്‍, പി.എം.ജോര്‍ജ്, മാത്യു വര്‍ഗീസ്, അഡ്വ.റോജസ് സെബാസ്റ്റ്യന്‍, അബ്ദുള്‍ സലാം, ഏലിയാസ് സഖറിയ, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ജോണി അരീക്കാട്ടില്‍,പ്രിന്‍സ് ലൂക്കോസ്, വി.ജെ.ലാലി അഡ്വ.ജോസഫ് ജോണ്‍, ജയ്‌സണ്‍ ജോസഫ്, പ്രോഫ. ഷീലാ സ്റ്റീഫന്‍, തോമസ് എം.മാത്തുണ്ണി,അജിത് മുതിരമല, വര്‍ഗീസ് വെട്ടിയാങ്കല്‍, റോയി ഉമ്മന്‍, രാകേഷ് ഇടപ്പുര, ചെറിയാന്‍ ചാക്കോ, പോള്‍സണ്‍ ജോസഫ്, മജു പുളിക്കന്‍, ജോസി ജേക്കബ്, ഡോ.ജോസ്.പി.തോമസ്, പായിപ്ര കൃഷ്ണന്‍, റോയി ഊരാം വേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles