ന്യൂസ് ഡെസ്ക് : ഇംഗ്ലണ്ട് എ വനിതകള്‍ക്കെതിരെ രണ്ടാം ടി ട്വന്റിയില്‍ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി ഇന്ത്യ എ. മലയാളി താരം മിന്നു മണിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്കായി 26 റണ്‍സ് നേടിയ കനിക ആഹുജ ആണ് ടോപ് സ്കോറര്‍.താരം 14 പന്തില്‍ നിന്നാണ് അതിവേഗത്തില്‍ 27 റണ്‍സ് നേടിയത്. ഉമ ചേത്രി 26 റണ്‍സും കാസാട് 20 റണ്‍സും നേടിയപ്പോള്‍ മിന്നു മണി 14 റണ്‍സ് നേടി പുറത്തായി. ആരുഷി പുറത്താകാതെ 26 റണ്‍സും നേടി. 9 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഈ സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിനായി ചാര്‍ലി ഡീന്‍ രണ്ടും ക്രിസ്റ്റി ഗോര്‍ഡണ്‍ മൂന്നും വിക്കറ്റ് നേടി.
Advertisements