കൂരോപ്പട : മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിക്ക് കൂരോപ്പടയിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പിനുള്ള മരുന്ന് മൃഗസംരക്ഷണ വകുപ്പിന് കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട , വെറ്ററിനറി ഡോ. സുജാ ജോൺ, സന്തോഷ്, ഷൈജു, കർഷകൻ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
4 മാസത്തിന് മുകളിൽ പ്രായമുള്ള കിടാവ് , പശു, എരുമ എന്നിവയെ കുത്തിവെയ്പ്പിന് വിധേയമാക്കും. ഡിസംബർ മാസത്തെ 21 പ്രവർത്തി ദിവസങ്ങളിൽ ക്ഷീര കർഷകരുടെ വീടുകളിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്തും.
Advertisements