അടുത്ത ലോകകപ്പ് കളിക്കണമെന്നാണ് ആഗ്രഹം ; മറ്റെന്തിനേക്കാളും ടീമിനൊപ്പം നില്‍ക്കുകയാണിപ്പോൾ ; ലയണൽ മെസ്സി

ബ്യൂണസ് ഐറിസ് : 2026 ലോകകപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്നുസമ്മതിച്ച്‌ അര്‍ജന്റീന ക്യാപ്റ്റൻ ലയണല്‍ മെസ്സി.എന്നാല്‍ ഇപ്പോള്‍ കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുക എന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ അര്‍ജന്റീനയെ 2022 ലോകകപ്പ് ജയത്തിലേക്ക് നയിച്ച ശേഷം ഇതായിരിക്കും തന്റെ അവസാന ലോകകപ്പെന്ന സൂചനകള്‍ മെസ്സി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ അടുത്ത ലോകകപ്പിലും കളിക്കാനുളള ആഗ്രഹം താരം തുറന്നുപറഞ്ഞിരിക്കുന്നത്.

Advertisements

”നന്നായി കളിക്കാനും ടീമിനായി അവസരങ്ങളൊരുക്കാനും സാധിക്കുന്നിടത്തോളം കാലം ഞാൻ അര്‍ജന്റീനയ്ക്കായി കളിക്കുന്നത് തുടരും. ഇന്നിപ്പോള്‍ കോപ്പ അമേരിക്കയില്‍ കളിക്കാൻ സാധിക്കുന്നതിനെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. പിന്നീട് ലോകകപ്പിന് ഞാൻ ഉണ്ടാകുമോ ഇല്ലയോ എന്ന് സമയം പറയും. സാധാരണ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കളിക്കാൻ അനുവദിക്കാത്ത പ്രായത്തിലേക്കാണ് (39) ഞാൻ എത്താൻ പോകുന്നത്. 2022 ലോകകപ്പിനു ശേഷം ഞാൻ വിരമിക്കുമെന്നായിരുന്നു തോന്നിയിരുന്നത്. എന്നാലിപ്പോള്‍ മറ്റെന്തിനേക്കാളും ടീമിനൊപ്പം നില്‍ക്കുക എന്നതാണ് എന്റെ ആഗ്രഹം. ഞങ്ങളിപ്പോള്‍ ഒരു പ്രത്യേക നിമിഷം അനുഭവിക്കുകയാണ്. രണ്ടോ മൂന്നോ വര്‍ഷം മുന്നോട്ട് ചിന്തിക്കാതെ അത് പൂര്‍ണ്ണമായി ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” – ഇഎസ്പിഎന്നിന് അനുവദിച്ച അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.

Hot Topics

Related Articles