ഞാൻ ലൈബ്രറിയില്‍ ജോലി ചെയ്തിട്ടുണ്ട്. കിച്ചണില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് : തുറന്ന് പറഞ്ഞ് സിനിമാ താരം അഭിരാമി

കൊച്ചി : കാലങ്ങളായി മലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് അഭിരാമി. ടെലിവിഷൻ ഷോയില്‍ അവതാരകയായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ അഭിരാമി ‘പത്രം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം മോഹൻലാല്‍, സുരേഷ് ഗോപി, ജയറാം, കമല്‍ഹാസൻ തുടങ്ങി മുൻനിര നായകന്മാരുടെ ചിത്രത്തില്‍ നായികയായി തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങീ ഭാഷാ ചിത്രങ്ങളിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിക്കൊപ്പം ഗരുഡൻ എന്ന ചിത്രത്തില്‍ അഭിരാമി അഭിനയിച്ചിരുന്നു. ഈ അവസരത്തില്‍ അമേരിക്കയില്‍ ആയിരുന്നപ്പോഴുള്ള തന്റെ ജീവിത രീതിയെ കുറിച്ച്‌ പറയുകയാണ് അഭിരാമി. 

Advertisements

പഠിത്തത്തിന് ആയിട്ടാണ് അഭിരാമി അമേരിക്കയില്‍ പോയത്. അവിടെ താൻ ചെയ്ത ജോലികളെ കുറിച്ചാണ് അഭിരാമി പറയുന്നത്. “ഇവിടെ സമ്ബാദിച്ച്‌ യു എസില്‍ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കണ്‍വെര്‍ഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടുത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡില്‍ ക്ലാസില്‍ വളര്‍ന്നൊരു കുട്ടിയാണ്. അവിടെ ഞാൻ ലൈബ്രറിയില്‍ ജോലി ചെയ്തിട്ടുണ്ട്. കിച്ചണില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷൻ ഓഫീസില്‍ ജോലി ചെയ്തിട്ടുണ്ട്. അന്ന് എനിക്ക് പ്രമോഷൻ കിട്ടി ഇന്റര്‍വ്യു ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയില്‍ ചെയ്യാൻ പറ്റോ അതെല്ലാം ചെയ്യും. നാല് വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട കോഴ്സ് മൂന്നര വര്‍ഷം കൊണ്ട് ഞാൻ അവിടെ ചെയ്ത് തീര്‍ത്തിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാൻ സേവ് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്ബോള്‍ അതൊരുപാട് രൂപയാണ്”, എന്നാണ് അഭിരാമി പറയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുവില്‍ താൻ പിശുക്കി ആണെന്നാണ് എല്ലാവരും പറയുന്നത് എന്ന് അഭിരാമി പറയുന്നു. അത് തന്റെ നല്ലൊരു ക്വാളിറ്റി ആണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അഭിരാമിയുടെ തുറന്നു പറച്ചില്‍. ആവശ്യമില്ലാത്ത ഒന്നിനും പണം ചെലവഴിക്കില്ലെന്നും അഥവ കൂടുതല്‍ തുക ചെലവാക്കുന്നുണ്ടെങ്കില്‍ അത് ആഹാരത്തിന് വേണ്ടി മാത്രമാണെന്നും അഭിരാമി പറഞ്ഞു.

Hot Topics

Related Articles