ആത്മഹത്യനിരക്ക് വര്‍ധിക്കുന്നു ! സംസ്ഥാനത്ത് കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളം നാലാമത് 

ന്യൂസ് ഡെസ്ക് : സംസ്ഥാനത്ത് ആത്മഹത്യനിരക്ക് വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറൊ (എന്‍സിആര്‍ബി). 2022-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളം നാലാമതാണ്.അപകടമരണങ്ങളും ആത്മഹത്യയും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

Advertisements

ഒരു ലക്ഷം ജനസംഖ്യയിലെ ആത്മഹത്യകള്‍ വച്ചാണ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. 28.5 ആണ് കേരളത്തിലെ ആത്മഹത്യനിരക്ക്. സിക്കിമാണ് പട്ടികയില്‍ ഒന്നാമത് (43.1). ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (42.8), പോണ്ടിച്ചേരി (29.7) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

10,162 ആത്മഹത്യകളാണ് 2022-ല്‍ സംസ്ഥാനത്ത് സംഭവിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യകളുടെ എണ്ണത്തിന്റെ 5.9 ശതമാനവും കേരളത്തിലാണ്. 2021-ല്‍ ആത്മഹത്യകളുടെ എണ്ണം 9,549 ആയിരുന്നു. ആത്മഹത്യ ചെയ്തവരില്‍ കൂടുതലും പുരുഷന്മാരാണ്, 8,031. സ്ത്രീകളുടെ സംഖ്യ 2,129.

സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് ജീവനൊടുക്കിയവരില്‍ 1,004 പേരും. 4,789 കേസുകളിലും കാരണം കുടുംബപ്രശ്നങ്ങളാണെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗാവസ്ഥ മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. ആത്മഹത്യക്ക് പലകാരണങ്ങളും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് ജീവനൊടുക്കിയവരില്‍ 1,004 പേരും. 4,789 കേസുകളിലും കാരണം കുടുംബപ്രശ്നങ്ങളാണെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു

ലഹരിമരുന്നുപയോഗം (1,047), പ്രണയസംബന്ധമായ പ്രശ്നങ്ങള്‍ (292), കടം (242), തൊഴിലില്ലായ്മ (117), വിവാഹസംബന്ധമായ പ്രശ്നങ്ങള്‍ (116), തൊഴില്‍ ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ (100) എന്നിങ്ങനെയാണ് കാരണങ്ങളും കണക്കുകളും.ആത്മഹത്യ ചെയ്യുന്നവരുടെ തൊഴില്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ (991), സ്വയം തൊഴില്‍ ചെയ്യുന്നവര്‍ (ബിസിനസ് – 637), കാര്‍ഷിക മേഖല (233), ദിവസവേതന തൊഴിലാളികള്‍ (3,617).

അപകടമരണങ്ങളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 15,119 അപകടമരണങ്ങളാണ് സംസ്ഥാനത്ത് 2022-ല്‍ സംഭവിച്ചത്. 2021-ല്‍ 13,668 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വാഹനാപകടങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 2021-ല്‍ 33,051 വാഹനാപകടങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2022-ല്‍ ഇത് 43,790 ആയി വര്‍ധിച്ചു. വൈകുന്നേരം ആറ് മണിക്കും രാത്രി ഒന്‍പതിനും ഇടയില്‍ മാത്രം 9,089 വാഹനാപകടങ്ങളാണ് സംഭവിച്ചത്.

Hot Topics

Related Articles