കൊച്ചി : നഗ്ന വീഡിയോകളും ഫോട്ടോയും തന്റെ വാട്സാപ്പിലേക്കയച്ച യുവാവിന്റെ ഫോട്ടോ പങ്കുവെച്ച് സിനിമാതാരവും മോഡലുമായ ജിപ്സ ബീഗം. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും ഇയാളെ അറിയാവുന്നവര്‍ തന്നെ അറിയിക്കണമെന്നുമാണ് താരം പറയുന്നത്. ഈ ഞരമ്ബ് രോഗം ഇതോടുകൂടി അവസാനിക്കണം എന്നും താരം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് യാതൊരു പരിചയവുമില്ലാത്തൊരാള്‍ മെസേജ് അയക്കുന്നത്. വാട്സാപ്പ് നമ്ബറിലേക്ക് നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചു. അധികം പ്രായമില്ലാത്ത പയ്യനാണ്. താല്‍പര്യമുള്ളവരോട് അവര്‍ ഇങ്ങനെ ചെയ്തോട്ടെ. എന്തിനാണ് മറ്റുള്ളവരോട് ഇങ്ങനെ ചെയ്യുന്നത്. ഇതുപോലെയുള്ളവര്‍ പിഞ്ചു കുഞ്ഞിനെ കിട്ടിയാല്‍ എന്താണ് ചെയ്യുക. ഇവരുടെ വീട്ടുകാരോ അയല്‍വാസികളോ സുരക്ഷിതരാണോ?- താരം പറയുന്നു. ‘ഒരുപാട് പേര്‍ അനുഭവിച്ചതായിരിക്കാം സൈബര്‍ അറ്റാക്കിന് ഇരയാകുക എന്നത്. ഒരുപാട് തവണ അങ്ങനെ സംഭവിച്ചെങ്കിലും അത് ഞാൻ കാര്യമാക്കി എടുക്കാതെ വിട്ടതാണ്.
സിനിമ ചെയ്തെന്നോ, മോഡലിങ് ചെയ്തെന്നോ വച്ച് മറ്റുള്ളവര്‍ക്ക് നമ്മളെ തോന്നിവാസം പറയാനുള്ളതല്ല. അതെല്ലാം നമ്മുടെ പാഷനാണ്. സാധാരണ ഇത്തരത്തില്‍ അശ്ലീല മെസേജുകളോ സൈബര്‍ അറ്റാക്കോ വന്നാല്‍ അത് ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ബ്ലോക്ക് ചെയ്തിട്ടും പിന്നാലെ നടന്ന് അറ്റാക്ക് ചെയ്യുന്നുണ്ട്. അവരുടെ വിവരങ്ങളെല്ലാം പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ അതൊന്നും സമൂഹ മാധ്യമത്തിലൂടെ മറ്റുള്ളവരെ അറിയിച്ചിരുന്നില്ല. നിയമത്തിന്റെ വഴിക്ക് പോകാമെന്നാണ് കരുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് യാതൊരു പരിചയവുമില്ലാത്തൊരാള്‍ മെസേജ് അയക്കുന്നത്. വാട്സാപ്പ് നമ്ബറിലേക്ക് നഗ്ന ദൃശ്യങ്ങളും വിഡിയോയും അയച്ചു. അധികം പ്രായമില്ലാത്ത പയ്യനാണ്. അവന്റെ മുഖം അതില്‍ വ്യക്തമാണ്. എത്ര ധൈര്യത്തിലാണ് അത് ചെയ്തതെന്ന് അറിയില്ല. ഒരിക്കല്‍ മാത്രം ഓപ്പണ്‍ ചെയ്യുന്ന രീതിയിലാണ് അയച്ചത്. തിരിച്ച് നിങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്ത് പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമപരമായി ഇക്കാര്യം മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. എന്നാല്‍ അത് ആരാണ് എന്താണെന്ന് അറിയണം. താല്‍പര്യമുള്ളവരോട് അവര്‍ ഇങ്ങനെ ചെയ്തോട്ടെ. എന്തിനാണ് മറ്റുള്ളവരോട് ഇങ്ങനെ ചെയ്യുന്നത്. ഇതുപോലെയുള്ളവര്‍ പിഞ്ചു കുഞ്ഞിനെ കിട്ടിയാല്‍ എന്താണ് ചെയ്യുക. ഇവരുടെ വീട്ടുകാരോ അയല്‍വാസികളോ സുരക്ഷിതരാണോ? എന്നാല്‍ ചിലര്‍ പറയുന്നത് ഞാൻ സ്ലീവ് ലെസ് വസ്ത്രമിടുന്നു എന്നൊക്കെ. എന്നാല്‍ സ്ലീവ്‍ലെസ് വസ്ത്രമിടുന്നത് ഒരു സ്ത്രീയെ വായിതോന്നിയത് വിളിച്ച് പറയാനുള്ള സമ്മതപത്രമാണോ? ഏതറ്റം വരെ ഇക്കാര്യത്തില്‍ മുന്നോട്ട് പോകാനും തയാറാണ്. ഞാൻ പ്രതികരിക്കുന്ന ആളാണ്. അതിന് പറ്റാത്ത ഒരാള്‍ക്കാണ് ഇങ്ങനെ വരുന്നതെങ്കിലോ? ഇതുപോലെയൊക്കെ ചെയ്യണമെങ്കില്‍ അയാള്‍ക്ക് എന്ത് ധൈര്യമാണ്. മനോരോഗിയെന്നോ മദ്യത്തിന്റെ ലഹരിയില്‍ ചെയ്ത് പോയതെന്നോ പറയുമോ ഇനി. ഇങ്ങനെ ഓരോന്നിന്റെ മുകളിലാമാണ് പലരും പിഞ്ചു കുട്ടികളോട് പോലും പലതും ചെയ്യുന്നത്. ഞാൻ അവന്റെ ചിത്രങ്ങളും വിഡിയോയും ഇട്ടപ്പോള്‍ പലരും അവനെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. സ്വന്തം വീട്ടിലുള്ളവനാണെങ്കില്‍ പോലും അവനെ തള്ളിപ്പറയുകയാണ് വേണ്ടത്. ഇത് നിയമപരമായി നേരിടും. ഈ ഞരമ്ബ് രോഗം ഇതോടുകൂടി അവസാനിക്കണം’. ജിപ്സ വിഡിയോയില്‍ പറഞ്ഞു.