കെജിഎഫ് നായകൻ യേശുവിൻറെ ഏറ്റവും പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം ഇന്ന് നടത്തുകയുണ്ടായി. നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ ഒപ്പമാണ് യഷിന്റെ പുതിയ ചിത്രം ടോക്സിക് എത്തുക. ചിത്രത്തിന്റെ രചനയും സംവിധാനവും ഗീതു മോഹന്‍ദാസ് തന്നെയാണ് നിർവഹിക്കുക.
ടോക്സിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ആണ്. എന്നാല്‍ യഷ് ആരാധകരില്‍ വലിയൊരു വിഭാഗത്തിനും ഗീതുവിന്റെ പേര് സുപരിചിതമല്ല. അതിനാല്‍ത്തന്നെ ഈ സംവിധായിക ആരെന്ന തെരച്ചില്‍ ഗൂഗിളില്‍ ഇന്ന് കാര്യമായി ഉണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗൂഗിളില്‍ ഇന്ത്യയില്‍ നിന്ന് ഇന്ന് ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട പേരുകളിലൊന്ന് ഗീതു മോഹന്‍ദാസിന്റേതാണ്. പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം ഇന്ന് രാവിലെ 9.55 ന് ഉണ്ടാവുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ യഷ് അറിയിച്ചിരുന്നു. കൃത്യമായി ആ സമയത്തുതന്നെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും എത്തി. ഇതിന് കൃത്യം 9 മിനിറ്റ് മുന്‍പ് ഗീതു മോഹന്‍ദാസ് എന്ന ഇംഗ്ലീഷ് സെര്‍ച്ച് ഗൂഗിളില്‍ വന്നുതുടങ്ങി.
രാവിലെ 10.02 നാണ് ഏറ്റവും കൂടുതല്‍ പേര് ഈ പേര് ഗൂഗിളില്‍ തെരഞ്ഞത്. ഇന്ന് 50,000 ല്‍ അധികം സെര്‍ച്ച് വന്ന ടോപ്പിക്കുകളുടെ കൂട്ടത്തിലാണ് ഗൂഗിള്‍ ട്രെന്‍ഡ്സ് ഗീതു മോഹന്‍ദാസ് എന്ന പേര് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഞാൻ എപ്പോഴും എന്റെ ആഖ്യാന ശൈലിയിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തിൽ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താൻ ഞാൻ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പ്രോജക്റ്റ് ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്. യഷ് ആണ് ഈ സിനിമയ്ക്ക് യോജ്യനെന്ന് ഞാന്‍ മനസിലാക്കുകയായിരുന്നു. ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞാൻ, ഗീതു മോഹന്‍ദാസ് പറഞ്ഞു.