ഇന്ത്യക്കെതിരായ മത്സരത്തിന് മുൻപേ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി ; പേസര്‍ ലുൻഗി എൻഗിഡി പരിക്കേറ്റ് പുറത്തായി

ഡര്‍ബൻ : ഇന്ത്യക്കെതിരായ ടി ട്വന്റി പരമ്പര നാളെ തുടങ്ങാനിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ സുപ്രധാന പേസര്‍ ലുൻഗി എൻഗിഡി പരിക്കേറ്റ് പുറത്തായി. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി ട്വന്റി പരമ്പരയില്‍ എൻഗിഡി കളിക്കില്ലെന്നു ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി. 

Advertisements

എൻഗിഡിയുടെ പകരക്കാരനായി ബ്യൂറൻ ഹെൻ‍ഡ്രിക്സ് ടീമില്‍ ഇടം കണ്ടു. നാളെ ഡര്‍ബനിലാണ് പരമ്പരയിലെ ആദ്യ മത്സരം. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ടി ട്വന്റി പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഈ മാസം 12, 14 തീയതികളിലാണ് ശേഷിക്കുന്ന രണ്ട് ടി ട്വന്റി മത്സരങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് മത്സരങ്ങളടങ്ങിയ ടി ട്വന്റി പരമ്പരയ്ക്ക് പുറമെ ടെസ്റ്റ്, ഏകദിന പരമ്പരകളും ഇന്ത്യ കളിക്കുന്നുണ്ട്. കെഎല്‍ രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ. ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ഈ മാസം 17, 19, 21 തീയതികളിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര. രണ്ട് മത്സരങ്ങളാണ് ടെസ്റ്റിലുള്ളത്. ഈ മാസം 26 മുതല്‍ ആദ്യ ടെസ്റ്റും ജനുവരി മൂന്ന് മുതല്‍ രണ്ടാം ടെസ്റ്റും അരങ്ങേറും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.