തൃശൂര്‍: ഗുരുവായൂരപ്പന്റെ ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ. ഥാര്‍ ലേലത്തിന് ഭരണസമിതി അംഗീകാരം നല്‍കി. ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ വാഹനത്തിന് ഇരുപത്തി ഒന്ന് ലക്ഷം വരെ നല്‍കാന്‍ തയ്യാറായിരുന്നെന്ന് ലേലത്തില്‍ പങ്കെടുത്ത അമലിന്റെ പ്രതിനിധി പ്രതികരിച്ചിരുന്നു. ഇതോടെയാണ് ലേലം ഉറപ്പിച്ചത് താല്‍ക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണസമതിയുടേത് ആണെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞത്. ഇത് വിവാദമാവുകയും ചെയ്തിരുന്നു.
എന്നാല്‍, പുനര്‍ ലേലത്തിന് പോകേണ്ടെന്ന് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് ലേലത്തില്‍ പങ്കെടുത്തതെന്നും വാഹനം കിട്ടിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അമല്‍ മുഹമ്മദും പ്രതികരിച്ചിരുന്നു. എറണാകുളം സ്വദേശിയായ അമല്‍ പ്രവാസിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ നാലിനാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷന്‍ എസ്യുവി ഥാര്‍ ലഭിച്ചത്. വാഹന വിപണിയില്‍ തരംഗമായി മാറിയ മഹീന്ദ്ര ന്യൂ ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവ് റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ്. 13 മുതല്‍ 18 ലക്ഷം വരെയാണ് വാഹനത്തിന്റെ വിപണിവില.