ചെന്നൈ: തമിഴ് സീരിയല്‍ രംഗത്തെ പ്രമുഖ നടനായ രാഹുല്‍ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ശാരീകമായി ഉപദ്രവിച്ചുവെന്ന ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയില്‍ തമിഴ്നാട് പൊലീസ് രാഹുലിനെ തിരയുകയാണ്. നിലവിൽ നടൻ ഒളിവിലാണ് എന്നാണ് വിവരം.
2020 ൽ ആയിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടേയും വിവാഹം. അടുത്തിടെ ഒരു ഫ്ലാറ്റില്‍ വച്ച് രാഹുല്‍ രവിയെ ലക്ഷ്മി കണ്ടുപിടിച്ചത് വിവാദമായിരുന്നു. 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ പോലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയപ്പോഴാണ് നടനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ ചില തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് ഇത് ലക്ഷ്മി നല്കിയ ഗാര്‍ഹിക പീഢന പരാതിയുടെ എഫ്ഐആറിലുണ്ട്. അതിന് ശേഷം രാഹുല്‍ കേസില്‍ ജാമ്യം നേടിയെങ്കിലും എഫ്ഐആറിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലക്ഷ്മിക്ക് മാനസിക വിഭ്രാന്തിയാണ് എന്ന് ആരോപിച്ചാണ് രാഹുല്‍ കോടതിയില്‍ എത്തിയത്. എന്നാല്‍ നവംബര്‍ 3ന് മദ്രാസ് ഹൈക്കോടതി രാഹുലിന്റെ ഹര്‍ജി തള്ളി. ഒപ്പം രാഹുലിന്റെ ജാമ്യവും റദ്ദാക്കി. ഇതോടെ രാഹുല്‍ ഒളിവില്‍ പോയത്. ഇതോടെയാണ് ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് ഇറക്കിയത്.
വളരെക്കാലത്തെ പ്രണയത്തിന് ശേഷമാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുൽ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയനായത്.