വാഗമൺ : കേരളാ ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ വാഗമൺ യൂണിറ്റിൽ ഇതാദ്യമായി പരിസ്ഥിതി സൗഹാർദ്ദ പുഷ്പ ഫല സസ്യ പ്രദർശനവും വില്ലനയും നടത്തുന്നു.വാഗമൺ ഏലപ്പാറ റൂട്ടിൽ , പൈൻ ഗാർഡനു സമീപമുള്ള കെ.എഫ്. ഡി.സി യുടെ ഓർക്കിഡേറിയം ഇപ്പോൾ കാക്റ്റസ് ഉൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന ചെടികൾ ഉൾപ്പെടുത്തിക്കൊണ്ട് വാഗമൺ ഹിൽസ് ഗാർഡനാക്കി മാറ്റിയിരിക്കുന്നു.
അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മൊട്ടക്കുന്നുകളും ചെറിയൊരു തടാകവും പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന ഇവിടെ കെ.എഫ്. ഡി.സി കുട്ടികൾക്കായി ഒരു പാർക്കും തയ്യാറാക്കിയിട്ടുണ്ട്. താല്പര്യമെങ്കിൽ പെഡൽ ബോട്ടിൽ തടാകത്തിലൂടെ അല്പദൂരം യാത്രയും തരപ്പെടും. സഞ്ചാരികൾക്ക് ചെറിയ ട്രക്കിംഗ് സൗകര്യവും ലഭ്യമാണ്. അതിഥികൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചികരമായ വിഭവങ്ങളും ഇവിടത്തെ കഫറ്റേരിയയിൽ ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എഫ്.ഡി.സിയുടെ ഗാർഡനിലെ ചെടികൾക്കും ഇക്കോ ഷോപ്പിലെ ഉല്പന്നങ്ങൾക്കും പുറമേ ഡിസംബർ-23 മുതൽ ജനുവരി -7 വരെ സഞ്ചാരികൾക്കായി വിവിധ ഏജൻസികളുടെ സഹകരണത്തോടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും പ്രദർശനത്തിനും വിൽപ്പനക്കുമായി എത്തുന്നു.