ബിഗ്ബോസ് മലയാളം സീസൺ അഞ്ചിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി താരപദവിയിലേക്ക് മാറിയ സംവിധായകനാണ് അഖിൽ മാരാർ . വ്യക്തവും കൃത്യവുമായ നിലപാടിലൂടെ അഖിലിന് ധാരാളം ആരാധകരും ഉണ്ട്.മാരാരെ പോലെ തന്നെ ഭാര്യ രാജലക്ഷ്മിയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഈ അവസരത്തിൽ ലക്ഷ്മിയെ കുറിച്ച് അഖിൽ പറഞ്ഞ രസകരമായ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഖിൽ മാരാരിന്റെ പ്രതികരണം. ലക്ഷ്മിയുടെ മാറ്റത്തെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന്, “പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം ഇവൾക്ക് ഉണ്ട്. അതിന് ഇടയ്ക്ക് ഞാൻ നന്നായിട്ട് കൊടുക്കുന്നുണ്ട്. ഇച്ചിരി ജാഡയൊക്കെ കാണിക്കുന്നുണ്ടോ എന്ന് എനിക്ക് തന്നെ സംശയമാണ്. ഇൻസ്റ്റാഗ്രാം എടുക്കും. ഏതെങ്കിലും റീൽസ് കാണുമല്ലോ. ഏതെങ്കിലും കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ തയ്ക്കുകയാണെങ്കിൽ ഉടനെ അവൾക്ക് തയ്യൽ മെഷീൻ വേണം. എനിക്ക് തിരെ ഇഷ്ടമില്ലാത്ത കാര്യമാണ് മറ്റൊരാളുടെ ലൈഫ് നോക്കി ജീവിക്കുന്നത്”, എന്നാണ് രസകരമായി അഖിൽ മാരാർ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, അടുത്തിടെ മിനികൂപ്പർ അഖിൽ മാരാർ വാങ്ങിയിരുന്നു. ഇതിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഇവൾ ഒരു ദിവസം മംമ്ത മോഹൻദാസിന് മിനി കൂപ്പർ ഉണ്ടല്ലോ, നിങ്ങളെന്താ എനിക്ക് വാങ്ങിത്തരാത്തത് എന്ന് ചോദിച്ചു. എനിക്കും ഭയങ്കര ഇഷ്ടമുള്ള വണ്ടിയാണ്”, എന്നാണ് അഖിൽ പറഞ്ഞത്. ബിഗ് ബോസിന് ശേഷം തനിക്കൊരു മാറ്റവും വന്നിട്ടില്ലെന്നും അന്നും ഇന്നും ഒരുപോലെ ആണെന്നും അഖില്‍ വ്യക്തമാക്കുന്നു.