ന്യൂസ് ഡെസ്ക് : വിജയ് ഹസാരെ ട്രോഫി ഹരിയാന സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലില്‍ രാജസ്ഥാന് 30 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹരിയാന കിരീടത്തിലേക്ക് എത്തിയത്.ഇന്ന് ആദ്യം ബാറ്റു ചെയ്ത ഹരിയാന അമ്ബത് ഓവറില്‍ 287-8 എന്ന സ്കോര്‍ ഉയര്‍ത്തി. 88 റണ്‍സ് എടുത്ത അങ്കിത് കുമാറാണ് ടോപ് സ്കോറര്‍ ആയത്. 70 റണ്‍സ് എടുത്ത മെനേരിയയും തിളങ്ങി.
മറുപടി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാന് 257 റണ്‍സ് മാത്രമെ എടുക്കാനായുള്ളൂ. 106 റണ്‍സ് എടുത്ത അഭിജിത്ത് ടോമര്‍ പൊരുതി എങ്കിലും ഫലം ഉണ്ടായില്ല. 129 പന്തില്‍ നിന്നാണ് ടോമര്‍ 106 റണ്‍സ് എടുത്തത്. 79 റണ്‍സ് എടുത്ത് കുനാല്‍ സിംഗും രാജസ്ഥാന് വേണ്ടി തിളങ്ങി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും സ്മുതി കുമാറും ബൗള്‍ കൊണ്ട് തിളങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരിയാനയുടെ മൂന്നാം കിരീടം ആണിത്. മുമ്ബ് 1990-91ല്‍ രഞ്ജി ട്രോഫിയും 1991-92ല്‍ ഇറാനി ട്രോഫിയും ഹരിയാന നേടിയിരുന്നു.