ന്യൂസ് ഡെസ്ക് : പ്രഭാസ് ആരാധകര്‍ വലിയ പ്രതിക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. കെജിഎഫ്, കെജിഎഫ്2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമാ പ്രേമികളുടെ ആവേശം ഇരട്ടിയാക്കുന്നു.രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന അത്ഭുത കലാസൃഷ്ടിയിലൂടെയാണ് ലോകം മുഴുവൻ പ്രഭാസ് അറിയപ്പെട്ടത്. അതിന് ശേഷം പ്രഭാസ് നായകനാകുന്ന ഒരു ചിത്രത്തിന് ഭാഷാഭേദമന്യേ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് സലാറിന് വേണ്ടിയാണ്.
സലാറില്‍ പ്രഭാസ് നായകനായതിന് പിന്നാലെ തന്നെ രാജമൗലിയാണോ പ്രശാന്ത് നീലാണോ ബ്രഹ്മാണ്ഡ സംവിധായകൻ എന്ന ചോദ്യം സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഈ ചര്‍ച്ച തുടരുന്നതിനിടെയാണ് പ്രശാന്ത് നീലിനെ പുകഴ്ത്തി പ്രഭാസ് രംഗത്തെത്തിയിരിക്കുന്നത്. 21 വര്‍ഷത്തെ കരിയറില്‍ താൻ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സംവിധായകൻ പ്രശാന്ത് നീല്‍ എന്നാണ് പ്രഭാസ് തുറന്നു പറഞ്ഞിരിക്കുന്നത്. നടന്റെ വാക്കുകള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയുമായി. ബാഹുബലി പോലൊരു സിനിമ നല്കിയ രാജമൗലിക്കും മേല്‍ പ്രശാന്ത് നീലിനെ പ്രഭാസ് പുകഴ്ത്തണമെങ്കില്‍ സലാര്‍ അത്രയ്ക്കും ഗംഭീരമായിരിക്കും എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“എന്റെ 21 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. അദ്ദേഹം എപ്പോഴാണ് എന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നത് എന്നറിയാൻ ഞാൻ ആകാംക്ഷയിലായിരുന്നു. സെറ്റില്‍ പോകുന്നതിനേക്കാളും പെര്‍ഫോം ചെയ്യുന്നതിനേക്കാളും എനിക്ക് പ്രശാന്തിന്റെ കൂടെ സമയം ചിലവഴിക്കാനായിരുന്നു ആഗ്രഹം. എന്റെ മനസില്‍ ആദ്യം വന്നത് ഇതായിരുന്നു. കഴിഞ്ഞ 21 വര്‍ഷമായി എനിക്ക് ഇത് അനുഭവപ്പെട്ടിട്ടില്ല. 6 മാസത്തോളം ഈ വേദന ഞാൻ അനുഭവിച്ചു”- പ്രഭാസ് പറഞ്ഞു.