കോട്ടയം : കോട്ടയം പാമ്പാടിയിൽ വീട്ടമ്മയുടെ മാല കവർന്നു. പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വെള്ളൂർ പാറാമറ്റം സ്വദേശിനി അമ്മിണി ശശിധരന്റെ മാലയാണ് അജ്ഞാത സംഘം കവർന്നത്. മാസ്ക് ധാരികളായ രണ്ട് യുവതികളാണ് മാല കവർന്നതെന്ന് വീട്ടമ്മ ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ എത്തിയ അമ്മിണി ചികിത്സയ്ക്കായി ഒ പി ടിക്കറ്റ് എടുക്കാൻ നിൽക്കുമ്പോഴായിരുന്നു മോഷണം നടന്നത്. ടിക്കറ്റ് എടുക്കാൻ നിന്നതിനാൽ മാല മോഷണം പോയത് വീട്ടമ്മ അറിഞ്ഞിരുന്നില്ല. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് മാല മോഷണം പോയതായി അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികൾ മാല കവരുന്നത് കണ്ടെത്തിയത്. മാസ്ക് ധരിച്ചതിനാൽ തന്നെ ഇവരുടെ മുഖം വ്യക്തമല്ല. എന്നാൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഇവർ മാല കവരുന്നതായി തെളിഞ്ഞിട്ടുണ്ട്.മാല കവർന്നശേഷം ഇവർ പാമ്പാടി ആലാമ്പള്ളി ഭാഗത്തേക്ക് പോയതായാണ് സംശയിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. പാമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.