വിജയ് ഹസാരെ ട്രോഫി : ക്വാര്‍ട്ടര്‍ ഫൈനലില്‍ തകർന്നടിഞ്ഞ് കേരളം ; സെമി കാണാതെ പുറത്ത് ; സർവീസസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം

ജയ്പൂര്‍ : കേരളത്തിന്റെ സെമി മോഹങ്ങൾക്ക് തിരിച്ചടി.വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ സര്‍വീസസിന് 7 വിക്കറ്റ് ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 40.4 ഓവറില്‍ 175 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവര്‍ ബാക്കിനിര്‍ത്തി മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സര്‍വീസസ് ലക്ഷ്യത്തിലെത്തി. സൗരാഷ്ട്ര വിദര്‍ഭയേയും ഏഴു വിക്കറ്റിനു തോല്‍പ്പിച്ചു. ജയത്തോടെ ഇരുടീമുകളും സെമിയില്‍ കടന്നു.

Advertisements

ടോസ് നഷ്ടമായി ബറ്റിങിനിറങ്ങിയ കേരളത്തെ പത്ത് ഓവറുകള്‍ ബാക്കിനിക്കെ സര്‍വീസസ് ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. കേരളത്തിനായി ഓപ്പണിങ് ബാറ്റര്‍ രോഹന്‍ എസ് കുന്നുമ്മല്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് കേരളത്തിന്റെ സ്കോര്‍ 150 കടത്തിയത്. 25 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് എന്ന നിലയില്‍ നിന്ന് തകര്‍ന്നടിയുകയായിരുന്നു കേരളം. 70 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 8 വിക്കറ്റുകളാണ് നഷ്ടമായത്. അവസാന 14 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

106 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സും സഹിതം രോഹന്‍ 85 റണ്‍സെടുത്തു. വിനൂപ് മനോഹരന്‍ 41 (54), സച്ചിന്‍ ബേബി (12) 23 എന്നിവര്‍ മാത്രമാണ് രോഹന് പുറമേ രണ്ടക്കം കടന്നത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 7 (17), ജലജ് സക്സേന 0 (1), സഞ്ജു സാംസണ്‍ 2 (8), വിഷ്ണു വിനോദ് 4 (10), സിജോമോന്‍ ജോസഫ് 9 (13), മനു കൃഷ്ണന്‍ 4 (10), ബേസില്‍ തമ്പി 0(1), എം ഡി നിധീഷ് 0 (1)എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകള്‍. എട്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി ദിവേഷ് പത്താനിയ സര്‍വീസസിനായി മൂന്നു വിക്കറ്റ് വീഴ്ത്തി.
അഭിഷേകും പുല്‍കിത് നരാംഗും രണ്ടു വിക്കറ്റ് വീതം നേടി.

Hot Topics

Related Articles