കൊച്ചി : സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്നും പാര്‍വതി ചോദിച്ചു. താരാരാധന മൂത്ത് ഭ്രാന്തായി ആള്ക്കാര് ഇടുന്നതാണോ എന്നും നടി ചോദിക്കുന്നുണ്ട്. തന്നെ സംബന്ധിച്ച് ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് സൂപ്പര്‍ ആക്ടര്മാര് എന്നും പാര്‍വതി പറയുന്നുണ്ട്. പാര്‍വതിയുടെ മുൻപത്തെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. ‘സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പര്‍ സ്റ്റാര്‍ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പര്‍ സ്റ്റാറിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആള്ക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിച്ചാല്‍ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പര്‍ ആക്ടേഴ്സ്’, എന്നാണ് പാര്‍വതി തിരുവോത്ത് പറഞ്ഞത്. റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു പാര്‍വതിയുടെ പ്രതികരണം. പാര്‍വതിയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘മോഹൻലാല്‍, മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല, ഇത് അറ്റെൻഷൻ സീക്കിംഗ് പരിപാടിക്ക് വേണ്ടി പറയുന്നതാണ്, ജസ്റ്റ് ഇഗ്നോര്‍ ഇറ്റ്, കേള്‍ക്കാത്ത പോലെ തന്നെ ഇരുന്നാല്‍ മതി, ഫെമിനിസം ഓവര്‍ ആയിട്ട് മെഴുകി മെഴുകി നല്ല പടങ്ങള്‍ ഇല്ലാണ്ടായി സാരില്ല താരാമൂല്യമുള്ള നടൻമാര് പൈസ ഉണ്ടാക്കുന്നത് കണ്ടിട്ട് നല്ല ഫ്രസ്ട്രേഷൻ കാണും’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍