പറാൽ : രണ്ടാം ഏക ദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പക്വതയാർന്ന സെഞ്ച്വറിയുമായി സഞ്ജു സാംസൺ. ഇന്ത്യയുടെ മുന്നേറ്റ നിര തകർന്ന മത്സരത്തിലാണ് സഞ്ജു സെഞ്ച്വറിയുമായി ഇന്ത്യയുടെ നട്ടെല്ലായത്. 108 ബോളിലാണ് സഞ്ജു സെഞ്ച്വറി അടിച്ചത്. 114 പന്തിൽ 108 റൺ നേടിയാണ് സഞ്ജു പുറത്തായത്. 49 ന് രണ്ട് എന്ന നിലയിൽ ഇന്ത്യ പ്രതിരോധിച്ച് നിന്നപ്പോഴാണ് സഞ്ജു ഇന്ത്യയുടെ നട്ടെല്ലായത്. രജത് പട്ടി ദാർ (22) , സായി സുദർശൻ (10), കെ എൽ രാഹുൽ (21) , തിലക് വർമ്മ (52), റിങ്കു സിങ്ങ് (17) എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്തു. സഞ്ജു പുറത്താകുമ്പോൾ ഇന്ത്യ 45 ഓവറിൽ അഞ്ച് വിക്കറ്റിന് 246 റൺ എടുത്തിട്ടുണ്ട്.
Advertisements