ഈരയിൽക്കടവിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് നാട്ടകം സ്വദേശിയ്ക്കു പരിക്ക്

ഈരയിൽക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ഈരയിൽക്കടവിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് നാട്ടകം സ്വദേശിയ്ക്കു പരിക്കേറ്റു. നാട്ടകം പുത്തൻപറമ്പിൽ ജിനു (37)നാണ് പരിക്കേറ്റത്. ഇയാളെ പരിക്കുകളോടെ ജില്ലാ ജനറൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരയിൽക്കടവ് ഭാഗത്തു നിന്നും മണിപ്പുഴ ഭാഗത്തേയ്ക്കു വരികയായിരുന്നു ജിനു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ ജിനു സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജിനുവിനെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരതരമല്ല.

ഈരയിൽക്കടവിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും അപകടം ഉണ്ടായത് ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്. ഈ സാഹചര്യത്തിൽ ഈരയിൽക്കടവിൽ വാഹന പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles