സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിപ്മര്‍ റീഹാബ് ഓണ്‍ വീല്‍ അട്ടപ്പാടിയിലെത്തി

പാലക്കാട് : സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ (നിപ്മര്‍ ) സഞ്ചരിക്കുന്ന റീഹാബ് യൂണിറ്റായ റീഹാബ് ഓണ്‍ വീല്‍ അട്ടപ്പാടിയിലെത്തി. അഗളി ഐസിഡിഎസ് ഓഫിസില്‍ കുട്ടികളുടെ ഏളി ഇന്റെര്‍വെന്‍ഷന്‍ ക്യാംപ് സംഘടിപ്പിച്ചു. നിപ്മര്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സി. ചന്ദ്രബാബു ക്യാംപിന് നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ളവരുടെ ചികിത്സയ്ക്കും റീഹാബിലിറ്റേഷനുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനമാണ് നിപ്മര്‍. ആശുപത്രിയിലേക്കെത്താന്‍ കഴിയാത്തവര്‍ക്കായി വിവിധ പ്രദേശങ്ങളില്‍ ചെന്ന് ആരോഗ്യ സേവനങ്ങള്‍ നടത്തുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് നടത്തിയത്.

Advertisements

കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസില്‍ സജ്ജീകരിച്ച റീഹാബ് എക്‌സ്പ്രസിന് എത്താന്‍ കഴിയാത്ത മേഖലകളിലാണ് മിനി ആരോഗ്യ യൂണിറ്റായ റീഹാബ് ഓണ്‍ വീല്‍ സേവനം ലഭ്യമാക്കുന്നത് ‘ കുട്ടികളില്‍ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ ഭിന്നശേഷി പരിശോധന നടത്തി സൗജന്യ ചികിത്സ സേവനങ്ങള്‍ക്കായി തുടര്‍ ക്യാംപുകളും സംഘടിപ്പിക്കുമെന്ന്‌നിപ്മര്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സി. ചന്ദ്രബാബു പറഞ്ഞു .
ക്യാംപില്‍ 32 ഓളം കുട്ടികളെ പരിശോധിച്ചു തുടര്‍ ചികിത്സ നിര്‍ദ്ദേശിച്ചു. ഭിന്നശേഷി മേഖലയിലെ നിപ് മറിന്റെ അവസരോചിത ഇടപെടല്‍ പ്രശംസനീയമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫിസിയാട്രിസ്റ്റ് ഡോ: സിന്ധു വിജയകുമാര്‍, ഡെവലപ്‌മെന്റല്‍ പീഡിയാട്രിസ്റ്റ് ഡോ: നിമ്മി ജോസഫ്, സൈക്കോളജിസ്റ്റ് സി.പി. അമൃത, ഫിസിയോ തെറാപ്പിസ്റ്റ് നിമ്മ്യ, സ്പീച്ച് തെറാപ്പിസ്റ്റ് ടിആര്‍ ആതിര, ഒക്യൂപേഷഷണല്‍ തെറാപിസ്റ്റ് പി.ജെയ്ന്‍ ജോസ് , പി ആന്‍ഡ് ഒ ടെക്‌നീഷ്യന്‍ കെ.കെ. അരുണ്‍ എന്നിവരടങ്ങിയ വിദഗ്ദ ആരോഗ്യ സംഘവും സോഷ്യല്‍ വര്‍ക്കര്‍മാരായ ശ്രീജിത്ത് വാസു, ജോജോ തോമസ്എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles