കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. അവരുടെ യുവ മധ്യനിര താരം വിബിൻ മോഹനന് ഏറ്റ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് മാധ്യമങ്ങളോട് സംസാരിച്ച പരിശീലകൻ ഇവാൻ വുകമാനോവിച് വിബിന്റെ കാലില്‍ പൊട്ടലുകള്‍ ഒന്നും കണ്ടെത്തിയില്ല എന്ന് അറിയിച്ചു. എക്സറേ എടുത്തു എന്നും പൊട്ടലുകള്‍ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും രണ്ട് ദിവസം കൂടെ കാത്ത് നിന്ന ശേഷം മാത്രമെ പരിക്ക് എത്ര കാലം താരത്തെ പുറത്ത് ഇരുത്തൂ എന്ന് പറയാൻ ആകൂ എന്നും അദ്ദേഹം പറഞ്ഞു.മറ്റന്നാള്‍ നടക്കുന്ന മോഹൻ ബഗാനെതിരായ മത്സരത്തില്‍ വിബിൻ ഉണ്ടാകില്ല എന്നും കോച്ച് പറഞ്ഞു. ഇന്നലെ മുംബൈ സിറ്റിക്ക് എതിരെ കളിക്കുമ്ബോള്‍ ഒരു ടാക്കിള്‍ ചെയ്യുന്നതിന് ഇടയില്‍ ആയിരുന്നു വിബിന് പരിക്കേറ്റത്. വിബിന്റെ അഭാവത്തില്‍ മോഹൻ ബഗാനെതിരെ അസ്ഹറും ഡാനിഷും മധ്യനിരയില്‍ ഇറങ്ങാൻ ആണ് സാധ്യത കാണുന്നത്.