ട്വിറ്ററിലും മിന്നല്‍; സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിക്ക് ഇമോജി അവതരിപ്പിച്ച് ട്വിറ്റര്‍; സ്പീഡ് ടെസ്റ്റിന് യുവി; വീഡിയോ കാണാം

കൊച്ചി: കാര്‍ട്ടുണ് പ്രൊമോഷന്‍, സ്റ്റിക്കര്‍ പ്രൊമോഷന്‍ എന്നിവക്ക് പിന്നാലെ ഇപ്പോള്‍ ഇതാ ട്വിറ്ററിലും മിന്നല്‍ മുരളി പ്രൊമോഷന്‍. മിന്നല്‍ മുരളിക്കായി ഇമോജി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. ആദ്യമായാണ് ഒരു മലയാള സിനിമക്ക് ഇത്തരത്തില്‍ ട്വിറ്റര്‍ ഇമോജി പ്രൊമോഷന്‍ ലഭിക്കുന്നത്. ട്വിറ്ററില്‍ ഇനി മുതല്‍ മിന്നല്‍ മുരളി ഹാഷ്ടാഗിനൊപ്പം ഈ ഇമോജിയുമുണ്ടാകും. ഇമോജിയുടെ റിലീസിന് പിന്നാലെ ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisements

അതേസമയം, മിന്നല്‍ മുരളിക്ക് സ്പീഡ് ടെസ്റ്റ് നടത്താന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗാണ് പ്രത്യക്ഷപ്പെട്ടത്. കത്തിയും പഴങ്ങളും മുരളിക്ക് നേരെ എറിയുന്ന യുരാജിന് അവ ജ്യൂസാക്കി നല്‍കിയാണ് മുരളി മറുപടി നല്‍കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനു ശേഷം യുവിയുടെ ട്രേഡ് മാര്‍ക്കായ ആറ് ബോളില്‍ ആറ് സിക്സടിക്കനുള്ള വെല്ലുവിളിയാണ് മുരളിക്ക് നല്‍കുന്നത്. ഒരു കണ്ടീഷന്‍, ബോളിംഗും ബാറ്റിംഗും മുരളി തന്നെ ചെയ്യണം. ആദ്യം ഒന്നു മടിച്ച മുരളിയെ യുവി പരിഹസിക്കുമ്പോള്‍ വെല്ലുവിളി ഏറ്റെടുക്കുന്നു. ബോള്‍ എറിഞ്ഞതിന് ശേഷം ബാറ്റിംഗിനായി നിമിഷനേരം കൊണ്ടു പായുന്ന മുരളി അടിച്ചു വിട്ട ബോള്‍ ക്യാച്ച് ചെയ്യാനായി അയല്‍ സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമാണ് പായുന്നത്. സ്പീഡ് ടെസ്റ്റും പാസായതിനു ശേഷവും പരിഭ്രമിക്കുന്ന മുരളിയോട് അവന്‍ വരുമ്പോള്‍ എന്തു ചെയ്യുമെന്ന യുവരാജ് ചോദിക്കുന്നു. ഇത് കേട്ട് സംശയിച്ച് നില്‍ക്കുന്ന മുരളിയോട് താന്‍ സപോയിലേഴ്സ് പറയില്ല എന്നും യുവി കൂട്ടിച്ചേര്‍ക്കുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവരുന്ന വീഡയോകളും കോമികുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.കാര്‍ട്ടുണ് പ്രൊമോഷന്‍, സ്റ്റിക്കര്‍ പ്രൊമോഷന്‍ എന്നിവക്ക് പിന്നാലെ ഇപ്പോള്‍ ഇതാ ട്വിറ്ററിലും മിന്നല്‍ മുരളി പ്രൊമോഷന്‍ വേറെ ലെവല്‍ ആയിരിക്കുകയാണ്. മിന്നല്‍ മുരളിക്കായി ഇമോജി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. ആദ്യമായാണ് ഒരു മലയാള സിനിമക്ക് ഇത്തരത്തില്‍ ട്വിറ്റര്‍ ഇമോജി പ്രൊമോഷന്‍ ലഭിക്കുന്നത്. ട്വിറ്ററില്‍ ഇനി മുതല്‍ മിന്നല്‍ മുരളി ഹാഷ്ടാഗിനൊപ്പം ഈ ഇമോജിയുമുണ്ടാകും. ഇമോജിയുടെ റിലീസിന് പിന്നാലെ ട്വിറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Hot Topics

Related Articles