സ്വന്തം ലേഖകൻ
തൃശൂർ: ആളൂര്‍ വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്നത് വ്യാജമദ്യ നിര്‍മാണ കേന്ദ്രം. 15,000 കുപ്പി വ്യാജ വിദേശമദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടത്തിപ്പുകാരനായ ബി.ജെ.പി മുൻ പഞ്ചായത്തംഗവും നാടക നടനുമായ ലാലു പീണിക്കപ്പറമ്പിലിനെയും (50), സഹായി കട്ടപ്പന സ്വദേശി ലോറൻസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിത്തീറ്റയും മറ്റും വെക്കുന്ന മുറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയിരുന്നു. സിനിമാ താരവും ഡോക്ടറും അടക്കം ആറുപേരെയാണ് സംഭവത്തില്‍ എക്സൈസ് പിടികൂടിയത്. ഇവിടെനിന്ന് 1200 ലിറ്റര്‍ മദ്യവും എക്സൈസ് പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട സ്വദേശിയായ ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്വിൻ, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.