ഭീരുവാണ് പിണറായി, സ്വന്തം നിഴൽ കണ്ടാൽ പോലും അദ്ദേഹത്തിന് പേടിയാകും; പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എൻട്രി നല്‍കുന്ന നടപടി പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമെന്ന് വി.ഡി സതീശൻ

സ്വന്തം ലേഖകൻ

Advertisements

തിരുവനന്തപുരം: നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എൻട്രി’ നല്‍കിയ നടപടിയെ അപലപിച്ച്‌ പ്രതിപക്ഷ നേതാവ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്നും ഈ തീരുമാനം പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഗുണ്ടകളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി വെയിലത്ത് പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹത്തിനു പേടിയാകും. അത്രയ്ക്ക് ഭീരുവാണ് പിണറായി വിജയൻ എന്നും അദ്ദേഹം പരിഹസിച്ചു. വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് മുഖ്യമന്ത്രി നോക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വരെ കേസെടുക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഒരു ഉപജാപക സംഘമാണ്. അവര്‍ക്ക് സമനില തെറ്റിയിരിക്കുകയാണ്. ഗുഡ് സര്‍വീസ് എൻട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.