ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായിക ഐശ്വര്യ രജനികാന്തിന്റെ തിരിച്ചുവരവാണ് ലാൽ സലാം എന്ന സിനിമ. ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമയായ ചിത്രത്തില്‍ ഐശ്വര്യയുടെ പിതാവും സൂപ്പര്‍താരവുമായ രജനികാന്തും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജനികാന്തിന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് വിവരം.
2024ലെ പൊങ്കലിന് ലാൽ സലാം ഗംഭീരമായ തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത് രജനികാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ് എന്നാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം 2024 പൊങ്കൽ റിലീസായി ലാല്‍ സലാം എത്തില്ലെന്നാണ് വിവരം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതിനാലാണ് റിലീസ് മാറ്റിവയ്ക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.
2024 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലാൽ സലാം റിലീസ് ചെയ്തേക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, നിർമ്മാതാക്കൾ ഇതുവരെ ലാല്‍ സലാം റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ലാൽ സലാം ഓഡിയോ ലോഞ്ച് 2023 ഡിസംബർ 21 ന് ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ ഈവന്റും മാറ്റിവച്ചിട്ടുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഓഡിയോ ലോഞ്ച് ഇവന്റ് 2024 ജനുവരി 4 ന് ചെന്നൈയിലെ സായിറാം എഞ്ചിനീയറിംഗ് കോളേജിലാണ് നടക്കുക. അന്ന് റിലീസ് തീയതി അടക്കം പ്രധാന അപ്ഡേറ്റ് ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലാല്‍ സലാം ചിത്രത്തില്‍ മൊയ്തീൻ ഭായി എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. പ്രശസ്ത ക്രിക്കറ്റ് താരം കപിൽ ദേവ്, വിഘ്നേഷ്, ലിവിംഗ്സ്റ്റൺ, സെന്തിൽ, ജീവിത, കെ എസ് രവികുമാർ, തമ്പി രാമയ്യ, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്ണ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ലൈക്ക പ്രൊഡക്ഷൻസാണ് ലാൽ സലാം നിർമ്മിച്ചിരിക്കുന്നത്.