എം ജി സർവകലാശാല ; വാർത്തകളും അറിയിപ്പുകളും അറിയാം

അപേക്ഷാതീയതി നീട്ടി

Advertisements

 
സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിന്റെ നാലാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ്) – 2017 അഡ്മിഷൻ റെഗുലർ / 2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി.  പിഴയില്ലാതെ ഡിസംബർ 24 വരെയും, 525 രൂപ പിഴയോടു കൂടി ഡിസംബർ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 28 നും അപേക്ഷിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സീറ്റൊഴിവ്

 മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ എം.ടെക്, എം.എസ് സി – (നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജി ) യുടെ പുതുതായി ആരംഭിക്കുന്ന ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്‌സുകളിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവ്വകലാശാലകളിൽ സ്‌റ്റൈപ്പന്റോടെ ഗവേഷണം നടത്തുന്നതിന് വരെ അവസരം ലഭിക്കുന്നതാണ്.   ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലെങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ് പോളിമർ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ. ബയോടെക്‌നോളജി, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  എ.ഐ.സി.ടി.ഇ. -യുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ കോഴ്‌സിൽ പ്രവേശനത്തിന് ഡിസംബർ 30 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447712540.

വോക്ക്-ഇൻ ഇന്റർവ്യു

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി വകുപ്പിൽ ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി, ഫുഡ് മൈക്രോബയോളജി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വോക്ക്-ഇൻ ഇന്റർവ്യു ജനുവരി നാലിന് രാവിലെ 11.00 മണിക്ക് സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ റൂം നം. 21 -ൽ നടക്കും.  ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി വിഷയത്തിൽ ഒ.സി., ഒ.ബി.സി. വിഭാഗങ്ങൾക്ക് ഓരോന്ന് വീതവും ഫുഡ് മൈക്രോബയോളജി വിഷയത്തിൽ ഒ.സി. വിഭാഗത്തിൽ ഒന്നും ഒഴിവുകളാണുള്ളത്.  ഫുഡ് സയൻസ് ആന്റ് ടെക്നോളജി/ ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ/ ഫഡ് സർവ്വീസ് മാനേജ്‌മെന്റ് ആന്റ് ഡയറ്റെറ്റിക്‌സ്/ ഫുഡ് സയൻസ് ആന്റ് അല്ലൈഡ് സബ്ജക്ട്‌സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി. എന്നീ യോഗ്യതയുള്ളവരെയാണ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി വിഭാഗത്തിൽ പരിഗണിക്കുക.  മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി. എന്നീ യോഗ്യതയുള്ളവരെയാണ് ഫുഡ് മൈക്രോബയോളജി വിഭാഗത്തിൽ പരിഗണിക്കുക.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, അധിക യോഗ്യത എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ എന്നിവയും സഹിതം ഹാജരാകണം.  കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇന്റർവ്യു നടപടികൾ.

 
പരീക്ഷാഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈാക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും  യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി ഫുഡ് ആന്റ് ഇന്റസ്ട്രിയൽ മൈാക്രോബയോളജി റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം. റെഗുലർ/ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2021 ജൂലൈയിൽ നടത്തിയ  ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. – എൽ.എൽ.ബി (ഓണേഴ്‌സ്) – ലോ ഫാക്കൽറ്റി, സി.എസ്.എസ് – 2020-2025 ബാച്ച്, റെഗുലർ & സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്‌സിദ്ധീകരിച്ചു.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ജിയോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ് – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി – കെമിസ്ട്രി സി.എസ്.എസ് – റെഗുലർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണ്ണ |യത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.

കേക്ക് മിക്‌സിംഗ് സെറിമണി

എം.ജി. സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്  (ഡി. എ.എസ്.പി)നടത്തുന്ന ഡിപ്ലോമ ഇൻ ബേക്കറി ആന്റ് കൺഫെക്ഷനറി പ്രോഗ്രാമിന്റെ പരീശീന പദ്ധതിയുടെ ഭാഗമായി നടന്ന കേക്ക് മിക്‌സിങ് സെറിമണി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.

           യൂണിവേഴ്‌സിറ്റിയിലെ ബേക്കറി ആന്റ് കൺഫെക്ഷനറി ലാബിൽ നടന്ന ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, ഡി.എ എസ് പി ഡയറക്ടർ-ഇൻ-ചാർജ് പ്രൊഫ. റോബിനറ്റ് ജേക്കബ്, കോഴ്‌സ് കോ-ഓർഡിനേറ്റർ ഡോ. ടോണി തോമസ്, അദ്ധ്യാപകരായ ശ്രീ. ടി.പി. മാത്യു, ശ്രീ. ടോമി തോമസ്, ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles