വസ്ത്രങ്ങളുടെ അന്യായമായ നികുതി വർദ്ധന: ജി.എസ്.ടി ഓഫിസുകളിലേയ്ക്ക് വസ്ത്ര വ്യാപാരികളുടെ പ്രതിഷേധ മാർച്ച്

കോട്ടയം: നിത്യോപയോഗ വസ്ത്രങ്ങൾ ഉൾപ്പെടെ സാധാരണക്കാർക്ക് ഇരുട്ടടിയേകി വസ്ത്രങ്ങളുടെ
അന്യായ നികുതി വർദ്ധനവിനെതിരെ കേരള ടെക്‌സ്‌റ്റൈൽസ് & ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജി.എസ്.ടി ജില്ലാ കേന്ദ്രങ്ങളിൽ ഡിസംബർ 28 ചൊവ്വാഴ്ച മാർച്ചും ധർണയും നടത്തും. ഇതിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന മാർച്ചും ധർണയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Advertisements

75 വർഷമായി ഇതുവരെയില്ലാത്ത നികുതിയാണ് വസ്ത്രങ്ങൾക്ക് ജിഎസ്ടി കൗൺസിൽ ജനുവരി മുതൽ കൊണ്ടുവരാൻ പോകുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഈ ഒരു തീരുമാനം കഴിഞ്ഞ രണ്ടു വർഷമായി വ്യാപാര മാന്ദ്യത്തിൽ ഉഴലുന്ന ചെറുകിട കച്ചവടക്കാർ പൂർണമായി തകർച്ചയിലേക്ക് തള്ളപ്പെടുമെന്നും കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള വസ്ത്ര വ്യാപാരമേഖല തകർച്ചയിലേക്ക് നീങ്ങുമെന്നും തൊഴിലാളികൾ ഭയപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനായിരങ്ങൾ തൊഴിൽരഹിതർ ആകുകയും ഈ മേഖലയിൽ ആത്മഹത്യകൾ പെരുകുകയും ചെയ്യും. ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന കൈത്തറി മേഖല പരിപൂർണ്ണമായി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും ജി എസ് ടി യുടെ സങ്കീർണതകൾ അറിയാത്ത താഴെ തട്ടിൽ ഉള്ളവരുടെ ജീവിതമാർഗം അടയുകയും സമൂഹത്തിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നും കെ. ടി. ജി. എ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. നിത്യോപയോഗ സാധനമായ വസ്ത്രങ്ങളുടെ നികുതി 140 % വർദ്ധനവിനെതിരെ 28ന് നടക്കുന്ന പ്രതിഷേധ മാർച്ചും ധർണയും വിജയിപ്പിക്കുവാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് തോമസ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ജോർജ്ജ് കൂടല്ലി അധ്യക്ഷത വഹിച്ച യോഗത്തിൽ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എം. ബി അമീൻഷാ, നിയാസ് വെള്ളൂപറമ്പിൽ, സതീഷ് വലിയവീടൻ,നാഗേന്ദ്രൻ ഐശ്വര്യ, എബി ദേവസ്യ,പിപ്പു ജോസഫ്, ഗോവിന്ദ് വാരിക്കാട്, എബിൻ ജോസ് പോൾ, പി. ബി ഗിരീഷ്, ജോയ് ജോൺ, റൗഫ് റഹീം തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് – +919544443388.

Hot Topics

Related Articles