രാമക്ഷേത്ര ഉദ്ഘാടനം: സമസ്തയുടെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് കെ. സുധാകരൻ

കണ്ണൂർ: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിനെതിരെ സമസ്ത മുഖപത്രത്തിലെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ. രാമക്ഷേത്ര ഉദ്ഘാടനം സംബന്ധിച്ച്‌ നിലപാട് സ്വീകരിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ആണ്. ഈ വിഷയത്തില്‍ അഭിപ്രായം ചോദിച്ചാല്‍ പാര്‍ട്ടിയെ അറിയിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Advertisements

ഇന്നലെ കോണ്‍ഗ്രസിനെതിരായ സമസ്ത മുഖപത്രത്തിലെ വിമര്‍ശനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ കെ.സി. വേണുഗോപാലും തയാറായിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നായിരുന്നു വേണുഗോപാലിന്‍റെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ തീരുമാനിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ മുഖപ്രസംഗത്തിലൂടെ നടത്തിയത്. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാട് തന്നെയാണെന്നും ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പറയാൻ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കാണിച്ച ആര്‍ജവമാണ് സോണിയ ഗാന്ധി അടക്കമുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.

ഒരു വിഭാഗത്തിന്‍റെ ആരാധനാലയത്തിന്‍റെ തറയടക്കം മാന്തിയെറിഞ്ഞ് അവിടെ മുഷ്ക് മുടക്കി സ്ഥാപിച്ച ആരാധനാലയത്തിന്‍റെ ‘കുറ്റൂശ’ക്ക് പങ്കെടുക്കുമെന്നോ ഇല്ലെന്നോ പറയാതെ പറയുന്ന ആശയക്കുഴപ്പത്തിലേക്ക് ഒട്ടകപ്പക്ഷിയെ പോലെ തലപൂഴ്ത്തുകയല്ല കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

Hot Topics

Related Articles