വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്‌ട്സ് ലിമിറ്റഡില്‍ വീണ്ടും തീപിടിത്തം; ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സൂചന

കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്‌ട്സ് ലിമിറ്റഡില്‍ വീണ്ടും തീപിടിത്തം. ഇന്നു പുലർച്ചെ 4.45 ഓടെയാണു കമ്പനിയില്‍ തീപിടിത്തമുണ്ടായത്.

Advertisements

ബോയിലറിലേക്ക് കല്‍ക്കരി എത്തിക്കുന്ന കണ്‍വയറിനാണ് തീപിടിച്ചത്. ആറരയോടെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമായി. കടുത്തുരുത്തി, പിറവം എന്നുവിടങ്ങളിലെ ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് എത്തിയത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളിലല്ല തീപിടിത്തം ഉണ്ടായതെന്നു കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രൊഡക്‌ഷൻ പുനരാരംഭിക്കാൻ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു.
ഒക്ടോബര്‍ 5നു കെപിപിഎല്ലിലുണ്ടായ തീപിടിത്തത്തിലും പേപ്പര്‍ പ്രൊഡക്‌ഷൻ പ്ലാന്റില്‍ നാശമുണ്ടായിരുന്നു.

Hot Topics

Related Articles