കോട്ടയം മണിമല വെള്ളാവൂരിൽ ആറു വയസുകാരന് ക്രൂരമായ മർദനം; മർദിച്ചത് മാതാപിതാക്കളെന്നു പരാതി; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

മണിമല: കോട്ടയം മണിമല വെള്ളാവൂരിൽ ആറു വയസുകാരന് മാതാപിതാക്കളുടെ ക്രൂരമർദനം. മർദനത്തിന് ഇരയായ ഇരയായ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷിച്ചു. സംഭവത്തിൽ ചൈൽഡ്ലൈൻ അധികൃതർ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. വെള്ളാവൂർ കുളക്കോട്ടുകുന്നേൽ ബിജു ജലജ ദമ്പതികളുടെ മൂത്ത കുട്ടിക്കാണ് മർദനമേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

Advertisements

അയൽവാസിയുടെ വീട്ടിലെ മോട്ടോർ കേടാക്കി എന്ന പരാതിയെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികൾ ഇത് തടയുകയും തുടർന്ന് വിവരം പഞ്ചായത്തംഗത്തെയും വനിതാശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിച്ചു. വ്യാഴാഴ്ച ഇവരുടെ വീട്ടിലെത്തിയ ചൈൽഡ്ലൈൻ അധികൃതർ കുട്ടിയെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടി ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തി. സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈൽഡ്ലൈൻ അധികൃതർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.