വൈക്കം: ബയോ ജൈവകര്‍ഷക സൊസൈറ്റിയുടെ ആഴ്ചചന്ത സത്യാഗ്രഹ സ്മാരകഹാളിന്റെ മുന്‍വശത്ത് ആരംഭിച്ചു. വൈക്കത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവപച്ചക്കറി ഉല്‍പന്നങ്ങള്‍ പൊതുവിപണിയിലെ വിലയ്ക്കു വാങ്ങി ഗുണഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് ഫ്രഷായ ഉല്‍പന്നങ്ങള്‍ നല്‍കുന്നതാണ് ആഴ്ച ചന്തയുടെ ലക്ഷ്യം.
ഇടനിലക്കാരെ ഒഴിവാക്കി വിഷരഹിത പച്ചക്കറി ഉല്‍പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് നിറംമങ്ങാതെ നല്‍കുന്നതാണ് ചന്തയുടെ പ്രത്യേകത. പച്ചക്കറി ഉല്‍പന്നങ്ങളോടൊപ്പം നടീല്‍ വസ്തുക്കളും മിതമായ നിരക്കില്‍ നല്‍കും. ബോട്ട്ജെട്ടി മൈതാനത്ത് സത്യാഗ്രഹസ്മാരക ഹാളിനോട് ചേര്‍ന്ന സ്ഥലത്താണ് ആഴ്ച ചന്ത പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘകാലമായി നടത്തിവന്ന ചന്ത മഹാമാരിയും തീവ്രമായ മഴയും മൂലം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ ബുധനാഴ്ചയും ഉച്ചകഴിഞ്ഞ് മുതല്‍ ഏഴു വരെയാണ് ചന്തയുടെ പ്രവര്‍ത്തന സമയം. ആഴ്ച ചന്ത നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പന വൈസ് ചെയര്‍മാന്‍ പി ടി സുഭാഷ് നടത്തി. പ്രസിഡന്റ് കെ പി വേണുഗോപാല്‍ അധ്യക്ഷനായി . സെക്രട്ടറി കെ വി പവിത്രന്‍, കൃഷി ഓഫീസര്‍ ഷീലാറാണി, സുധാകരന്‍ കാലാക്കല്‍, ഭാസ്‌കരന്‍ നായര്‍, ശിവന്‍നായര്‍, അനില്‍ ബിശ്വാസ്, അസി. കൃഷി ഓഫീസര്‍ മെയ്സണ്‍ മുരളി എന്നിവര്‍ സംസാരിച്ചു .