പത്തനംതിട്ട: ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈൻ റമ്മി കളിച്ച് അമലിന്റെ 3 ലക്ഷം രൂപ നഷ്ടമായിരുന്നു. ആ പണം വീണ്ടെടുക്കാനാണ് ഇത്തരത്തിൽ മോഷണം നടത്തിയത്.
Advertisements
അതിനായി പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസ്സുകാരിയുടെ കഴുത്തില്‍ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും ഇയാള്‍ ലക്ഷ്യം വെച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.