മമ്മൂട്ടി നായകനായി എത്തിയ വേറിട്ട ചിത്രമാണ് കാതല്‍. ചെറിയ ക്യാൻവാസില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മികച്ച വിജയം നേടാൻ കാതലിന് കഴിഞ്ഞിരുന്നു. സ്വവര്‍ഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി കാതലിലുള്ളത്. വമ്പൻ റിലീസുകള്‍ എത്തിയിട്ടും കേരളത്തിലെ തിയറ്ററുകളില്‍ തിരുവന്തപുരത്തും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുന്ന കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്നാണ് പുതിയ അപ്ഡേറ്റ്.
മമ്മൂട്ടി നായകനായ കാതല്‍ അമ്പതാം ദിവസത്തിലേക്ക് എന്ന പുതിയ പോസ്റ്റര്‍ പുറത്തിറക്കിയതിനാല്‍ അത്രയും നാളുകള്‍ ചിത്രം തിയറ്ററുകളില്‍ ഉണ്ടാകും എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒരു വലിയ നേട്ടമാണ്. കേരളത്തില്‍ മാത്രം കാതല്‍ 10.60 കോടി രൂപയോളം നേടിയിട്ടുണ്ട് എന്നും ആഗോളതലത്തില്‍ 14 കോടിയില്‍ അധികവും നേടിയിട്ടുണ്ട് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാതല്‍ മമ്മൂട്ടിയുടെ ഒരു സമാന്തര ചിത്രമായി എത്തിയിട്ടും വിജയം നേടിയതിനാല്‍ ആകെ എത്ര നേടി എന്ന് അറിയാൻ ആരാധകര്‍ക്ക് കൗതുകവുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ കൊച്ചിയിലെയും തിരുവനന്തപുരത്തെയുമടക്കമുള്ള ചില തിയറ്ററുകളില്‍ നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം കാതല്‍ ഒടിടിയില്‍ എവിടെയാണ് കാണാനാകുക, എപ്പോഴാണ് സ്ട്രീമിംഗ് തുടങ്ങുക എന്ന് അറിയാനും ആരാധകര്‍ കാത്തിരിക്കുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.
എങ്ങനെയാണ് മമ്മൂട്ടി കാതലിലെ ആ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന് അദ്ദേഹത്തിനോട് ചിത്രീകരണത്തിന് എത്തിയ ആദ്യ ദിവസം തന്നെ ചോദിച്ചിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തിയിരുന്നുന്നു. എന്താണ് ഹീറോ എന്ന് ഒരു ചോദ്യവുമായായിരുന്നു എനിക്ക് അദ്ദേഹം മറുപടി നല്‍കിയത്. ആക്ഷനോ പ്രണയിക്കുകയോ ചെയ്യുന്നതല്ല നായകൻ. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുകയും അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നവനാണ് ഒരു ഹീറോ.
യഥാര്‍ഥ ഹീറോ എന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞ മറുപടി എന്നാണ് ജ്യോതിക വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തെയാണ് അഭിനന്ദിക്കേണ്ടത്. വര്‍ക്കായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനായിരുന്നുവെന്നും കാതല്‍ സിനിമയിലെ നായികയായ ജ്യോതിക വ്യക്തമാക്കി.
സംവിധാനം നിര്‍വഹിച്ചത് ജിയോ ബേബിയാണ്. നായികയായി എത്തിയത് ജ്യോതികയും. ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു.