കോട്ടയം: ദേശീയ ഉപഭോക്തൃ ദിനത്തില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി നടത്തിയ ഉപഭോക്തൃ അദാലത്തില്‍ പരിഗണിച്ചത് 203 പരാതികള്‍. എട്ട് പരാതികള്‍ തീര്‍പ്പാക്കി. 195 പരാതികള്‍ വിവിധ കോടതികളില്‍ വാദം കേള്‍ക്കും. മുട്ടമ്പലം ജില്ലാ ലീഗല്‍ സര്‍വ്വീസ് ഓഫീസില്‍ നടന്ന അദാലത്ത് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി എസ്. സുധീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് വി.എസ്. മനു ലാല്‍ അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ബെന്നി കുര്യന് , ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനംഗം കെ .എം ആന്റോ , റിട്ടയേര്‍ഡ് ജഡ്ജ് പി.ജി. ജേക്കബ്, അഡ്വ.ജി.ജയശങ്കര്‍ , സെക്ഷന്‍ ഓഫീസര്‍ സി. വിദ്യ എന്നിവര്‍ പങ്കെടുത്തു.