പ്രണയത്തില്‍ രോഷാകുലനായി : പിതാവ് മകളെയും കാമുകനേയും മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു

ലഖ്നൗ: പ്രണയത്തില്‍ രോഷാകുലനായ പിതാവ് മകളെയും കാമുകനേയും മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന് പൊലീസില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബദൗനില്‍ ആണ് സംഭവം. നീതു (20), സച്ചിൻ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ബദൗൻ സ്വദേശിയായ മഹേഷാണ് ഇരുവരേയും കൊലപ്പെടുത്തിയത്. പ്രദേശവാസിയായ യുവാവുമായി പെണ്‍കുട്ടി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും പ്രണയത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നീതുവിനെ കാണാൻ വീട്ടിലെത്തിയതായിരുന്നു സച്ചിൻ. വീടിന്റെ വാതിലിന് മുന്നിലിരുന്ന് സംസാരിക്കുന്നതിനിടെ ശബ്ദം കേട്ട് നാലരയോടെ ഉറങ്ങിയെണീറ്റ മഹേഷും കുടുംബവും ഇരുവരേയും കാണുകയും മര്‍ദിക്കുകയുമായിരുന്നു. 

Advertisements

ഇതിനിടെ, കലിപൂണ്ട മഹേഷ് മണ്‍വെട്ടിയെടുത്ത് ഇരുവരേയും ആക്രമിക്കുകയും വീടിന് മുന്നിലിട്ടു തന്നെ കൊലപ്പെടുത്തുകയുമായിരുന്നു- പൊലീസ് സൂപ്രണ്ട് ഒ.പി സിങ് പറ‍ഞ്ഞു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ മറ്റ് കുടുംബാംഗങ്ങള്‍ സ്ഥലംവിട്ടു. മഹേഷ് ആയുധവുമായി നേരെ ബില്‍സി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും കീഴടങ്ങുകയുമായിരുന്നു. സംഭവത്തില്‍, യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ മഹേഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയും സച്ചിനും ഒരു ജാതിയില്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.