വീട്ടില്‍ സൂക്ഷിച്ച ചാരായവും വാഷുമായി വീട്ടമ്മ അറസ്റ്റില്‍; പ്രതി പിടിയിലായത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ

മലപ്പുറം: നിലമ്പൂരില്‍ പുതുവത്സര സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച ആറ് ലിറ്റര്‍ ചാരായവും 18 ലിറ്റര്‍ വാഷുമായി വീട്ടമ്മ അറസ്റ്റില്‍. കുറുമ്പലങ്ങോട് കുണ്ടിലട്ടിയിലെ സ്രാമ്പിക്കല്‍ വീട്ടില്‍ പുഷ്പവല്ലിയാണ് (59) അറസ്റ്റിലായത്. മുൻ അബ്‍കാരി കേസില്‍ പ്രതിയായിട്ടുള്ളയാളാണ് ഇവര്‍.

Advertisements

നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ എ.ആര്‍. രതീഷാണ് പുഷ്പവല്ലിയെ അറസ്റ്റ് ചെയ്തത്. വാറ്റുചാരായം ഉണ്ടാക്കി വില്‍പന നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം പുലര്‍ച്ചെ പരിശോധന നടത്തുകയായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പുഷ്പവല്ലിയെ റിമാൻഡ് ചെയ്തു.
സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടര്‍ സി. സന്തോഷ് കുമാര്‍ അറിയിച്ചു. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ആര്‍.പി. സുരേഷ് ബാബു, മുസ്തഫ ചോലയില്‍, ജി. അഭിലാഷ്, സി.ഇ.ഒ പി.എസ്. ദിനേശ്, എം. സോണിയ എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.