മമ്മൂട്ടി ആരാധകരുടെ കേക്ക് ചലഞ്ച് ഉത്ഘാടനം ചെയ്ത് ജഗതീ ശ്രീകുമാർ. സംഘടനക്ക് 32 ആം പിറന്നാൾ

തിരുവനന്തപുരം : മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്ററിനാഷണലിനു ഇത് 32 ആം പിറന്നാൾ.ജീവകാരുണ്ണ്യ മേഖലയിൽ ഊന്നൽ കൊടുത്തു കൊണ്ടുള്ള ആഘോഷങ്ങൾ തന്നെ ആണ് പതിവ് പോലെ ഇക്കുറിയും.

Advertisements

എന്നാൽ പതിവിൽ നിന്നും വിത്യസ്തമായി ഒരു കേക്ക് ചലഞ്ച് ആണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്. ഉത്ഘാടനം ചെയ്തതാകട്ടെ മലയാളത്തിന്റെ പ്രിയപ്പെട്ട ജഗതീ ശ്രീകുമാറും. സി ബി ഐ അഞ്ചാം ഭാഗത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുന്ന ജഗതി ശ്രീകുമാർ ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേക്ക് ചലഞ്ചിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുമെന്ന് സംഘടനയുടെ സംസ്ഥാന രക്ഷാധികാരി വി ഭാസ്കർ അറിയിച്ചിച്ചു.

ജഗതി ശ്രീകുമാറിന്റെ മകൻ രാജ്കുമാർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന പ്രസിഡന്റ് അരുൺ, രക്ഷധികാരി അശോകൻ, ജില്ലാ സെക്രട്ടറി റഫീഖ് കരകുളം ജോയിന്റ് സെക്രട്ടറി ബൈജു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു

Hot Topics

Related Articles