വൈക്കം.സി കെ വിശ്വനാഥൻ സ്മാരക അവാർഡ് ലഭിച്ച നവജീവൻ തോമസ് അവാർഡുതുകയായ 25000 രൂപാ സുവർണ്ണയ്ക്ക് കൈമാറി.വൈക്കം ചെത്ത് തൊഴിലാളി യൂണിയൻ(എ ഐ റ്റി യു സി) ഏർപ്പെടുത്തിയ സി കെ വിശ്വനാഥൻ 19 മ ത്, സ്മാരക അവാർഡ് ഈ വർഷം ജീവകാരുണ്യ പ്രവർത്തകനായ നവജീവൻ തോമസിനാണ് ലഭിച്ചത്.
വൈക്കം ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ സി പിഐ നേതാവ് പന്ന്യൻ രവീന്ദ്രനിൽ നിന്ന് പി.യു തോമസ് ഏറ്റുവാങ്ങി.തുടർന്ന് വൈക്കം ബ്രഹ്മമംഗലത്തുള്ള സുവർണ്ണയുടെ പിതൃസഹോദരന്റെ വീട്ടിലെത്തി സുവർണ്ണയ്ക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ നവം: 8 ന് സുവർണ്ണയും പിതാവ് ബ്രഹ്മമംഗലം കാലായിൽ സുകുമാരൻ, മാതാവ് സീന, സഹോദരി സൂര്യ എന്നിവർ ആ സിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നവം: 9 ന് മാതാപിതാക്കളും സഹോദരിയും മരണപ്പെട്ടു.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുവർണ്ണ മരണത്തിൽ നിന്ന് രക്ഷപെടുകയും, ആരോഗ്യനില മെച്ചപ്പെട്ട തിനെ തുടർന്ന് ഡിസ്ചാർജ്ജ് ചെയ്യപ്പെടുകയും ചെയ്തു.തുടർന്ന് ഒറ്റപ്പെട്ടു പോയ സുവർണ്ണയെ, പിതൃസഹോദരനായ സന്തോഷ് സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. സുവർണ്ണ മെഡിക്കൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ വിവരങ്ങൾ അറിഞ്ഞ് നവജീവൻ തോമസ് ആശുപത്രിയിലെത്തി സുവർണ്ണയ്ക്ക് ചികിത്സയ്ക്ക്ആവശ്യമായ സാമ്പത്തിക സഹായം ചെയ്തിരുന്നു.
തുടർന്നാണ് തനിക്ക് ലഭിച്ച സി കെ വിശ്വനാഥൻ സ്മാരക അവാർഡ് തുക സുവർണ്ണയുടെ ചികിത്സാ ഫണ്ടിലേയ്ക്ക് നൽകിയത്.ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യാസുകുമാരൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പുഷ്പ മണി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വിജയൻ, മുൻ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രമേശൻ എന്നിവരും സന്നിഹിതരായിരുന്നു.