അമ്മയിലെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഇടവേള ബാബു. “ലാലേട്ടൻ ഒന്നും ശ്രദ്ധിക്കില്ല. അദ്ദേഹത്തിന് വിശ്വാസമാണ്. പത്ത് ബ്ലാങ്ക് മുദ്ര പത്രത്തില്‍ അദ്ദേഹം എനിക്ക് ഒപ്പിട്ട് തരും. പക്ഷേ മമ്മൂക്ക ഇരുന്നപ്പോള്‍ എനിക്ക് പേടിയില്ല. പുള്ളി എല്ലാം ചോദിച്ച് മനസിലാക്കിയിട്ടാണ് ഓരോന്നും ചെയ്യുന്നത്. ലാലേട്ടനാവുമ്പോള്‍ എനിക്ക് രണ്ട് ജോലിയാണ്. ഞാൻ കാരണം അദ്ദേഹത്തിനൊരു ചീത്തപ്പേര് ഉണ്ടാകാൻ പാടില്ല. പിന്നെ എന്ത് പ്രശ്നം ഉണ്ടായാലും കൂടെ നില്‍ക്കും. അതെനിക്ക് ഉറപ്പുണ്ട്. അതാണ് എന്റെ ചങ്കൂറ്റം. നാല്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ് രണ്ട് പ്രതിഭകള്‍ ഇങ്ങനെ ഉറച്ച് നില്‍ക്കയാണ്. അതിനിടയ്ക്ക് എത്രയോ പേര്‍ വന്ന് പോയി”, എന്നാണ് ബാബു പറഞ്ഞത്.
അതേസമയം ഇടവേള ബാബു അമ്മയില്‍ ശമ്പളം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന വാര്‍ത്തകളോടും അദ്ദേഹം പ്രതികരിച്ചു. “ഒരു പൊതുയോഗത്തില്‍ ജഗതി ചേട്ടനാണ് ഇതൊരു ഊറ്റി എടുക്കലാണ്. ശരിയല്ല, ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞത്. എല്ലാവരും ശരിയാണെന്ന് പറയുകയും ചെയ്തിരുന്നു. ആ മീറ്റിംഗ് കഴിയുന്നതിന് മുൻപ് ഞാൻ തിരിച്ചൊരു ചോദ്യം ചോദിച്ചു. എനിക്ക് എന്താണ് ശമ്പളം തരാൻ പോകുന്നത് ഞാൻ ചെയ്യുന്ന സേവനത്തിന് എന്ത് വിലയാണ് ഇടുന്നതെന്ന്. അതിന് ഉത്തരം തരാൻ ആര്‍ക്കും പറ്റിയില്ല. ഒന്നാമത് ഇതൊരു ചാരിറ്റബിള്‍ ഇൻസ്റ്റിറ്റ്യൂഷനാണ്. ശമ്പളം എടുക്കാൻ പറ്റില്ല. ഒരു മെമ്പര്‍ക്കും പറ്റില്ല. രാജിവച്ച് ഞാൻ ജോലിക്കാരനായി നിന്നാല്‍ എനിക്ക് ശമ്പളം കിട്ടും. രണ്ടാളാണ് ഇതിന്റെ ചെക്ക് ഒപ്പിടേണ്ടത്. പലപ്പോഴും എന്റെ കയ്യില്‍ നിന്നും പൈസ ഇട്ടിട്ട്, കണക്കെഴുതി അത് തിരിച്ചെടുക്കാറുണ്ട്. ഇപ്പോള്‍ സിദ്ധിഖ് ആണ് ട്രെഷറര്‍, അതിന് മുൻപ് ജഗദീഷ് ചേട്ടനായിരുന്നു. ഒപ്പിടീക്കാൻ കാലതാമസങ്ങള്‍ വരും”, എന്നാണ് ഇടവേള ബാബു പറഞ്ഞത്.