സി എസ് ഡി എസ് സംസ്ഥാന പ്രതിനിധി സമ്മേളനം ഡിസംബര്‍ 29 ന് കോട്ടയം മാമന്‍മാപ്പിള ഹാളില്‍

കോട്ടയം: ചേരമസാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം 2021 ഡിസംബര്‍ 29 ബുധന്‍ രാവിലെ 10:00 മുതല്‍ കോട്ടയം മാമന്‍മാപ്പിള ഹാളില്‍ ചേരും. സംസ്ഥാനത്തെ ആയിരം കുടുംബയോഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും താലൂക്ക് പഞ്ചായത്ത് കമ്മിറ്റി നേതാക്കളും പോഷക സംഘടന ഭാരവാഹികളും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് അധ്യക്ഷത വഹിക്കും. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും.

Advertisements

കോവിഡ് ബാധിച്ച് മരണമടഞ്ഞവരെയും സി എസ് ഡി എസ് നേതാക്കളെയും യോഗം അനുസ്മരിക്കും. സി എസ് ഡി എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി തങ്കപ്പന്‍, വൈസ് പ്രസിഡന്റ്മാരായ ഷാജി ഡേവിഡ്, പ്രവീണ്‍ ജെയിംസ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, സണ്ണി ഉരപ്പാങ്കല്‍, ട്രഷറര്‍ ഷാജി മാത്യു, ജോസഫ് പി പി തുടങ്ങിയവര്‍ നേതൃത്വം നല്‍കും

Hot Topics

Related Articles