കോഴിക്കോട്: ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന രാമനാട്ടുകര-വെങ്ങളം ബൈപ്പാസില്‍ റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മലാപ്പറമ്പ്ജം ങ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.45-നാണ് അപകടം ഉണ്ടായത്. പ്രധാന റോഡില്‍നിന്ന് 15 അടി താഴ്ചയിലുള്ള സര്‍വ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്.
Advertisements
കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ സ്വദേശിയായ ഡ്രൈവര്‍ രാധാകൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്റെ 20 മീറ്ററിലധികം ഭാഗമാണ് ഇടിഞ്ഞത്. പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി ശക്തമായ മഴയുണ്ടായിരുന്നു.