എറണാകുളം കാലടിയില്‍ സിപിഎം- സിപിഐ സംഘര്‍ഷം; രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികള്‍ തല്ലി

എറണാകുളം: കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യ4, ക്രിസ്റ്റീന്‍ ബേബി എന്നീവ4ക്കാണ് പരിക്കേറ്റത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.

Advertisements

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ തര്‍ക്കം തുടങ്ങി. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി ബൈക്കുകള്‍ അടിച്ചു തകര്‍ത്തുവെന്നും പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നുമാണ് സിപിഐ നേതാക്കള്‍ പറയുന്നത്.സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികളെത്തി തല്ലിയെന്നും സിപിഐ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ രാത്രയോടെയാണ് സംഘര്‍ഷമുണ്ടായത്. സി പി എം വിട്ട പ്രവര്‍ത്തകര്‍ സി പി ഐയ്യില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സി പി ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.ഒരു മാസം മുമ്പ് സി പി എംമ്മില്‍ നിന്ന് 40ഓളം പ്രവര്‍ത്തകര്‍ സി പി ഐയ്യിലേക്ക് മാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് കുറച്ച് നാളായി സംഘര്‍ഷം നിലനിന്നിരുന്നു.

Hot Topics

Related Articles