ആലുവ: വിപണിയിൽ നാലു കോടി രൂപ വീതം വില വരുന്ന എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ പൊലീസ് സംഘം പിടികൂടി. അയ്യപ്പന്മാരുടെ വേഷത്തിൽ യുവാക്കളെ ട്രെയിനിൽ പിൻതുടർന്ന എക്സൈസ് സംഘമാണ് രണ്ടു പ്രതികളെയും പിടികൂടിയത്. ഇവരിൽ നിന്നും രണ്ടു കിലോ വീതം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ഈ എം.ഡി.എം.എയ്ക്കു വിപണിയിൽ നാലു കോടി രൂപ വരെ വില വരുമെന്നാണ് ലഭിക്കുന്ന സൂചന.
കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സൈനു എന്നിവരാണ് തൃശ്ശൂർ എക്സൈസ് ഇൻറലിജൻസിൻറെ പിടിയിലായത്. പിടികൂടിയത് വിപണിയിൽ 3 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന്. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് പ്രതികൾ പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രിസ്മസ് – ന്യൂഇയർ ആഘോഷം ലക്ഷ്യമിട്ട് കൊച്ചിയിൽ ലഹരിപ്പാർട്ടിയ്ക്കു വേണ്ടിയാണ് പ്രതികൾ എം.ഡി.എം.എയുമായി എത്തിയത്. ഇത്തരത്തിൽ എം.ഡി.എം.എ എത്തിച്ച ശേഷം കൊച്ചിയിൽ ലഹരി പാർട്ടി നടത്തുന്നതിനായിരുന്നു നീക്കം. ഇത്തരത്തിൽ നീക്കം നടക്കുന്നത് തിരിച്ചറിഞ്ഞ എക്സൈസ് ഇന്റലിജൻസ് സംഘം, പ്രതികളെ പിൻതുടരുകയായിരുന്നു. ഇതേ തുടർന്നാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്.