കോഴിക്കോട്: എംടി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍. അത് അദ്ദേഹം തന്നെ പറയണം. എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ല. മാധ്യമങ്ങളാണ് ആദ്യം സ്വയം വിമര്‍ശനം നടത്തേണ്ടതെന്നും സ്പീക്കര്‍ കോഴിക്കോട് പറഞ്ഞു. കെഎല്‍എഫ് വേദിയില്‍ എംടി വാസുദേവൻ നായര്‍ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷംസീര്‍.
അതേസമയം, കോഴിക്കോട്ട സാഹിത്യോല്‍സവ വേദിയില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ നീറിപ്പുകയുകയാണ്
കേരളം. കേരളത്തെക്കൂടി മുന്നില്‍ കണ്ടാണ് എംടി പറഞ്ഞതെന്ന് എംടിയുടെ സുഹൃത്തും നിരൂപകനും സാഹിത്യോല്‍സവത്തില്‍ മോഡറേറ്ററുമായ എന്‍.ഇ സുധീര്‍ പറഞ്ഞു. എം ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പു കൂടി ഉണ്ടെന്നും വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ തന്നെ അത് പാടില്ലെന്ന് അണികളോട് പറയാന്‍ തയ്യാറാകണമെന്നും കവി സച്ചിതാനന്ദന്‍ അഭിപ്രായപ്പട്ടു. അതേസമയം, എംടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെ കുറിച്ചാണെന്നായിരുന്നു സിപിഎം സഹയാത്രികരായ സാഹിത്യകാരന്‍മാരുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എംടി പറഞ്ഞത് ഒരു ഒരു വ്യക്തിയെ കുറിച്ചാണെന്നത് വ്യാഖ്യാനം മാത്രമാണെന്നും എന്നാല്‍ എം ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്നും കെ സച്ചിതാനന്ദന്‍ പറഞ്ഞു. അതിനിടെ, എംടിയെ പിന്തുണച്ച് ജോയ് മാത്യു, ഹരീഷ് പേരടി തുടങ്ങിയവരും രംഗത്തെത്തി. എന്നാല്‍, എംടി പറഞ്ഞത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചാണെന്നും വഴിയിലൂടെ പോകുന്നതിനെ എന്തിനെയും പിണറായി വിജയനെതിരെ ഉപയോഗിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിന്‍റെ തെളിവാണിതെന്നുമായിരുന്നു സിപിഎം സഹയാത്രികനായ അശോകന്‍ ചെരുവിലിന്‍റെ പ്രതികരണം. അതിനിടെ, തന്‍റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രി യെയോ ഉദ്ദേശിച്ചല്ലെന്ന് എംടി വിശദീകരിച്ചെന്ന വ്യാഖ്യാനവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്തത്തി. റഷ്യയിലടക്കമുള്ള സാഹചര്യങ്ങള്‍ പരാമര്‍ശിച്ചത് കേരളത്തെ സൂചിപ്പിക്കാനല്ലെന്നും ദേശാഭിമാനി പറയുന്നു.