കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡൻസി, തൊഴില്‍ നിയമം ലംഘിച്ച നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫഹാഹീല്‍, മഹ്ബൂല, ഫര്‍വാനിയ, അല്‍ റായ്, ഹവല്ലി എന്നിവിടങ്ങളിലെ റെസിഡൻസി എൻഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ പ്രവാസികളെ അറസ്റ്റ് ചെയ്തത്. റെസിഡൻസി, തൊഴില്‍ നിയമം ലംഘിച്ച 290 പേരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.
റിസര്‍ച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്ട്മെന്റ്, കണ്ട്രോള് ആൻഡ് കോ-ഓര്‍ഡിനേഷൻ ഡിപ്പാര്‍ട്ട്മെന്റ്, നിയമ ലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ്, ഫിനാൻഷ്യല്‍ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ്, സംയുക്ത ത്രികക്ഷി സമിതി എന്നിവ ഉള്‍പ്പെടുന്ന റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷൻ രാവിലെയും വൈകുന്നേരവും നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പുറമെ മുന്‍സിപ്പാലിറ്റി, ഇന്‍ഡസ്ട്രി അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ എന്‍വയോണ്‍മെന്റ്, എന്‍വയോണ്‍മെന്റല്‍ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ സുരക്ഷാ ക്യാമ്പയിനില്‍ താമസ നിയമലംഘകരായ 28 പേര് പിടിയിലായി. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വര്‍ക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.