കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം ഇരുമ്പനത്തുണ്ടായ നടുക്കുന്ന കൊലപാതകം നിസാര തര്‍ക്കത്തിന്റെ പേരിലെന്ന് പൊലീസ്. തുതിയൂര്‍ സ്വദേശിയായ ശശി (60)യാണ് തുണിക്കച്ചവടക്കാരന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കടയുടമായയ ഹരിദാസനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹരിദാസ് വാക്കത്തി കൊണ്ട് ശശിയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഹരിദാസന്റെ തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വടക്കേ ഇരുമ്പനം എരൂര്‍ റോഡിലുള്ള ഹരിദാസന്റെ കടയുടെ മുന്നില്‍ കൊല്ലപ്പെട ശശി വന്നിരുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കടയുടെ മുന്നില്‍ നിന്ന് എഴുന്നേറ്റ് പോകാൻ ഹരിദാസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ശശി കൂട്ടാക്കിയില്ല. ഇതോടെ പ്രകോപിതനായ ഹരിദാസ് കടയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് ശശിയെ നിരവധി തവണ വെട്ടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കടയോട് ചേര്‍ന്നുള്ള മുറിയില്‍ ഒറ്റക്കാണ് ഹരിദാസ് താമസിച്ചിരുന്നത്. വിവരമറിഞ്ഞെത്തിയ ഹില്‍പാലസ് പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്കാശുപത്രി മോര്‍ച്ചറിയിലിലേക്ക് മാറ്റി. പിന്നാലെ ശശിയെ വെട്ടിക്കൊന്ന ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു.