സെഞ്ചുറിയൻ; സെഞ്ച്വറിയനിലെ സെഞ്ച്വറിക്കാരനായി ഓപ്പണർ രാഹുൽ നിറഞ്ഞാടിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ 272 എന്ന മികച്ച ടോട്ടലിൽ എത്തിയിട്ടുണ്ട്. 248 പന്തിൽ 122 റണ്ണെടുത്ത കെ.എൽ രാഹുലും, 81 പന്തിൽ 40 റണ്ണുമായി അജിൻക്യ രഹാനെയുമാണ് ക്രീസിൽ.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ഫോമിൽ ബാറ്റ് ചെയ്ത കെഎൽ രാഹുലും, മായങ്ക് അഗർവാളും (123 പന്തിൽ 60), ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. സ്കോർ 117 ൽ നിൽക്കെ മായങ്ക് പോയതിനു തൊട്ടുപിന്നാലെ എത്തിയ ചേതേശ്വർ പൂജാര ഒരു പന്ത് മാത്രം ബാറ്റ് ചെയ്ത് റണ്ണൊന്നുമെടുക്കാതെ മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് എത്തിയ വിരാട് കോഹ്ലി 94 പന്തിൽ 35 റണ്ണെടുത്തെങ്കിലും, അപ്രതീക്ഷിതമായി പുറത്തായി. പിന്നാലെ എത്തിയ രഹാനെയും, രാഹുലും ചേർന്ന് കളി ഇന്ത്യയുടെ കയ്യിൽ തന്നെ ഭദ്രമാക്കി വച്ചിരിക്കുകയാണ്. ലുൻഗി എൻഗിഡിയാണ് മൂന്നു വിക്കറ്റും സ്വന്തമാക്കിയത്.