പള്ളത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കൊടൂരാറിന്റെ വിവിധ പ്രദേശങ്ങളിൽ മീൻ പിടിക്കുന്നതിനായി വെള്ളത്തിൽ നഞ്ച് കലക്കുന്നു. കുടിവെള്ളവും, കൃഷിയ്ക്കു ഉപയോഗിക്കുന്ന വെള്ളവും രൂക്ഷമായ രീതിയിൽ മലിനമാക്കിയാണ് കോട്ടയത്ത് മീനച്ചിലാറ്റിൽ മീൻ പിടുത്തക്കാർ വിഷം കലക്കുന്നത്. കോട്ടയത്ത് നാട്ടകം മുതൽ ആലപ്പുഴ ജില്ലയുടെ അതിർത്തി വരെയുള്ള പ്രദേശത്താണ് വൻ തോതിൽ മീൻ പിടിക്കുന്നതിനായി ഒരു വിഭാഗം ആറ്റിൽ നഞ്ച് കലക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരമ്പരാഗതമായി ആറ്റിൽ മീൻ പിടിച്ച് ഉപജീവനമാർഗം നടത്തുന്ന മീൻ പിടുത്തക്കാരാണ് പലപ്പോഴും ഇത്തരത്തിൽ ഇടക്കാലത്ത് എത്തി നഞ്ച് കലക്കി മീൻ പിടുത്തം നടത്തുന്നവരുടെ ക്രൂരതയ്ക്ക് പഴി കേൾക്കേണ്ടി വരുന്നത്. ഇത്തരത്തിൽ നഞ്ച് കലക്കുന്നവർ അക്ഷരാർത്ഥത്തിൽ ഒരു പ്രദേശത്തെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്.
രാത്രിയിൽ വള്ളത്തിലെത്തിലെത്തി വെള്ളത്തിൽ ഒരു പ്രദേശത്ത് ഒന്നാകെ നഞ്ച് കലക്കും. ഇത്തരത്തിൽ ഇവർ നഞ്ച് കലക്കുന്നതോടെ ഈ പ്രദേശത്തെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങും. ഇതോടെ തങ്ങൾക്ക് ആവശ്യമായ മീനുകൾ എടുത്ത് മാറ്റിയ ശേഷം ബാക്കിയുള്ള മീനുകളെ വെള്ളത്തിൽ ഉപേക്ഷിച്ച ശേഷം ഇവർ സ്ഥലം വിടും. ബാക്കിയുള്ള മീനുകളാകട്ടെ വെള്ളത്തിൽ ചത്ത് പൊങ്ങിക്കിടക്കുകയും ചെയ്യും. ഇത്തരത്തിൽ ചത്തുപൊങ്ങുന്ന മീനുകൾ പ്രദേശത്തെ ആകെ മാലിന്യത്തിൽ മുക്കും.
ഇത് പല തവണയായി ആവർത്തിച്ചതോടെ നാട്ടുകാരും ദുരിതത്തിലായി. പല തവണ അനധികൃത മീൻപിടുത്തക്കാരെ കണ്ടെത്താൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രദേശ വാസികളും, പുറത്തു നിന്നെത്തുന്ന ചില സംഘങ്ങളുമാണ് ഇത്തരത്തിൽ കൊടൂരാറ്റിൽ വിഷം കലക്കുന്നത്. അധികൃതർ ഈ വിഷയത്തിൽ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.