ഇൻഡോർ : ശിവതാണ്ഡവത്തിൽ ഇന്ത്യ വീശി വിജയവാൾ ! രണ്ടാം ട്വന്റി 20 യിൽ ആറ് വിക്കറ്റ് വിജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. അര സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളും ശിവം ദുബൈയും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഫ്ഗാൻ – 172 / 10
ഇന്ത്യ – 173/4
ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. 57 റൺ നേടിയ നബിയും , 23 റൺ നേടിയ സർദാനും , 20 റൺ നേടിയ ജാനറ്റും , 21 റൺ നേടിയ മുജീബ് ഉർ റഹ്മാനും ചേർന്നാണ് പ്രതിരോധിക്കാവുന്ന സ്കോർ ഇന്ത്യയ്ക്കായി ഉയർത്തിയത്. അർഷദീപ് മൂന്നും , ബിഷ്ണോയിയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ശിവം ദുബൈ ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ ഒവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ വീണു. ഒരു റൺ പോലും രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നിരുന്നില്ല. പിന്നീട് ജയ്സ്വാളും (34 പന്തിൽ 68 ) , കോഹ്ലിയും (16 പന്തിൽ 29 ) ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. കോഹ്ലി പുറത്തായതിന് പിന്നാലെ എത്തിയ ശിവം ദുബൈ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ അതിവേഗം വിജയത്തിൽ എത്തിച്ചത്. 32 പന്തിൽ 63 റണ്ണെടുത്ത ദുബൈ അഞ്ച് ഫോറും നാല് സിക്സും അനായാസം പറത്തി. 15.4 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.